ഗു​രു​വാ​യൂ​ര്‍ സ​ത്യ​ഗ്ര​ഹ ന​വ​തി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​ം
Monday, November 29, 2021 12:58 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കെ. ​മാ​ധ​വ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഒ​രു​വ​ര്‍​ഷം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ഗു​രു​വാ​യൂ​ര്‍ സ​ത്യാ​ഗ്ര​ഹ​സ​മ​ര ന​വ​തി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് കാ​ഞ്ഞ​ങ്ങാ​ട്ട് തു​ട​ക്ക​മാ​യി. ചെ​മ്മ​ട്ടം​വ​യ​ലി​ലെ ഗു​രു​വാ​യൂ​ര്‍ സ​ത്യ​ഗ്ര​ഹ സ്മാ​ര​ക​ത്തി​ല്‍ നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
ച​രി​ത്ര​ത്തി​ലെ ഉ​ജ്ജ്വ​ല​മാ​യ അ​ധ്യാ​യ​മെ​ന്ന നി​ല​യി​ല്‍ വാ​യി​ച്ച് അ​ട​ച്ചു​വ​യ്‌​ക്കേ​ണ്ട ഒ​ന്ന​ല്ല ഗു​രു​വാ​യൂ​ര്‍ സ​ത്യ​ഗ്ര​ഹ​മെ​ന്നും മു​ന്നോ​ട്ട് പോ​കാ​ന്‍ വ​ഴി​കാ​ട്ടി​യാ​യി ന​മ്മോ​ടൊ​പ്പം കൂ​ട്ടേ​ണ്ട സ​ന്ദേ​ശ​മാ​ണെ​ന്നും സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു. എ​ല്ലാ ഭി​ന്നി​പ്പു​ക​ളെ​യും അ​തി​ജീ​വി​ച്ച് മ​നു​ഷ്യ​ര്‍ ഒ​ന്നാ​യി ഒ​റ്റ​ക്കെ​ട്ടാ​യി നി​ല്‍​ക്ക​ണ​മെ​ന്നു​ള്ള പാ​ഠ​മാ​ണ് ഗു​രു​വാ​യൂ​ര്‍ സ​ത്യ​ഗ്ര​ഹം ന​ല്‍​കു​ന്ന​ത്. ജാ​തി ജ​ന്മി വ്യ​വ​സ്ഥ​ക​ള്‍​ക്കെ​തി​രേ മു​ന്നി​ല്‍​നി​ന്ന് പോ​രാ​ടു​ക​യും ക​ര്‍​ഷ​ക പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ വ​ള​ര്‍​ച്ച​യ്ക്ക് ചു​ക്കാ​ന്‍​പി​ടി​ക്കു​ക​യും ചെ​യ്ത കെ. ​മാ​ധ​വ​ന്‍റെ ഓ​ര്‍​മ​ക​ള്‍ തു​ടി​ക്കു​ന്ന സ്മാ​ര​കം ആ​ധു​നി​ക കേ​ര​ള​ത്തി​നു​മു​ന്നി​ല്‍ ഒ​രു ഉ​ജ്ജ്വ​ല പ്ര​തീ​ക​മാ​ണെ​ന്നും സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു.
ച​ട​ങ്ങി​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. എം​എ​ല്‍​എ​മാ​രാ​യ സി.​എ​ച്ച്. കു​ഞ്ഞ​മ്പു, എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ.​വി. സു​ജാ​ത, വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സി. ​ജാ​ന​കി​ക്കു​ട്ടി, കൗ​ണ്‍​സി​ല​ര്‍ കെ.​വി. സു​ശീ​ല, കെ. ​മാ​ധ​വ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​സി. ബാ​ല​ന്‍, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ബി. ​സു​കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.