തൃ​ക്ക​രി​പ്പൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ര​ക്ത സം​ഭ​ര​ണ​കേ​ന്ദ്രം വേ​ണ​മെ​ന്ന് നി​വേ​ദ​നം
Monday, November 29, 2021 12:58 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ര​ക്ത സം​ഭ​ര​ണ കേ​ന്ദ്രം ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ്ല​ഡ് ഡോ​ണേ​ഴ്‌​സ് കേ​ര​ള ജി​ല്ലാ ക​മ്മി​റ്റി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​സു​രേ​ഷി​ന് നി​വേ​ദ​നം ന​ല്‍​കി.
ഇ​വി​ടെ ബ്ല​ഡ് ബാ​ങ്ക് സ്ഥാ​പി​ച്ചാ​ല്‍ തൃ​ക്ക​രി​പ്പൂ​ര്‍, പ​ട​ന്ന, വ​ലി​യ​പ​റ​മ്പ്, പി​ലി​ക്കോ​ട്, ചെ​റു​വ​ത്തൂ​ര്‍, ക​യ്യൂ​ര്‍-​ചീ​മേ​നി, ക​രി​വെ​ള്ളൂ​ര്‍-​പെ​ര​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​യ്യ​ന്നൂ​ര്‍, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​ക​ളി​ലും​നി​ന്നു​ള്ള​വ​ര്‍​ക്ക് പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​മെ​ന്ന് നി​വേ​ദ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.
ബി​ഡി​കെ മേ​ഖ​ലാ ര​ക്ഷാ​ധി​കാ​രി ഡോ. ​മ​നോ​ജ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ഷ മ​നോ​ജ്, ട്ര​ഷ​റ​ര്‍ ജ​യ​ന്‍ ചെ​റു​വ​ത്തൂ​ര്‍, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് നീ​രി​ടി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

നി​ല​വി​ല്‍ ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും മാ​ത്ര​മാ​ണ് തൊ​ട്ട​ടു​ത്താ​യി ബ്ല​ഡ് ബാ​ങ്കു​ക​ള്‍ ഉ​ള്ള​ത്.