കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ ന​ഷ്ടം സം​ഭ​വി​ച്ച ക​ര്‍​ഷ​ക​ര്‍​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ചാ​ല്‍ ന​ഷ്ട​പ​രി​ഹാ​രം
Sunday, November 28, 2021 1:06 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ ന​ഷ്ടം സം​ഭ​വി​ച്ച 3,387 ക​ര്‍​ഷ​ക​ര്‍​ക്ക് 95 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കി എ​യിം​സ് പോ​ര്‍​ട്ട​ലി​ല്‍ ചേ​ര്‍​ത്തി​ട്ടു​ണ്ടെ​ന്നും ക​ര്‍​ഷ​ക​ര്‍ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന മു​റ​യ്ക്ക് ഫ​ണ്ട് ല​ഭ്യ​ത​യ്ക്ക​നു​സ​രി​ച്ച് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​മെ​ന്നും പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ജി​ല്ലാ വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.
ജി​ല്ലാ ജ​യി​ലി​നു​വേ​ണ്ടി ഉ​ദു​മ സ്പി​ന്നിം​ഗ് മി​ല്ലി​നോ​ടു ചേ​ര്‍​ന്ന് കെ​എ​സ്‌​ഐ​ഡി​സി​യു​ടെ കൈ​വ​ശ​മു​ള്ള 13 ഏ​ക്ക​റി​ല്‍​നി​ന്ന് അ​ഞ്ച് ഏ​ക്ക​ര്‍ സ്ഥ​ലം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് യോ​ഗം സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ജ​യി​ല്‍ ഇ​വി​ടേ​ക്ക് മാ​റ്റു​ന്ന​തോ​ടെ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​ന് സ്ഥ​ലം ല​ഭ്യ​മാ​കും. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും നേ​ത്ര ബാ​ങ്ക് തു​ട​ങ്ങു​ന്ന​തി​ന് അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട് ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് ഡി​എം​ഒ അ​റി​യി​ച്ചു.
ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ എം​എ​ല്‍​എ​മാ​രാ​യ എം. ​രാ​ജ​ഗോ​പാ​ല​ന്‍, ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍, സി.​എ​ച്ച്. കു​ഞ്ഞ​മ്പു, എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, എ.​കെ.​എം. അ​ഷ്‌​റ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍, ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ എ.​എ​സ്. മാ​യ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.