വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ്വാ​ത​ന്ത്ര്യ​സ​മ​ര സ്മൃ​തി​യാ​ത്ര​യ്ക്ക് തു​ട​ക്ക​ം
Sunday, November 28, 2021 1:06 AM IST
മ​ഞ്ചേ​ശ്വ​രം: ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി "ചി​ര​സ്മ​ര​ണ' എ​ന്ന പേ​രി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ്വ​ത​ന്ത്ര്യ​സ​മ​ര സ്മൃ​തി​യാ​ത്ര​യ്ക്ക് രാ​ഷ്ട്ര​ക​വി ഗോ​വി​ന്ദ പൈ ​സ്മാ​ര​ക​മാ​യ ഗി​ളി​വി​ണ്ടു​വി​ല്‍​നി​ന്ന് തു​ട​ക്ക​മാ​യി. എ.​കെ.​എം. അ​ഷ്‌​റ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജീ​ന്‍ ല​വീ​ണ മൊ​ന്തേ​രോ വാ​ഹ​നം ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.
ത​ള​ങ്ക​ര ക​ട​വ​ത്ത് ഉെ​ബെ​ദ് സ്മാ​ര​ക​ത്തി​ല്‍ ന​ട​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വി.​എം. മു​നീ​ര്‍ അ​ധ്യ​ക്ഷ​നാ​യി. ക​വി പി.​എ​സ്. ഹ​മീ​ദ് ഉ​ബൈ​ദ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.