മ​രു​തോ​ത്തും കാ​റ്റാം​ക​വ​ല​യി​ലും മ​ര​ങ്ങ​ള്‍ മു​റി​ച്ചു​നീ​ക്കി​ത്തു​ട​ങ്ങി
Sunday, November 28, 2021 1:06 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ല​യോ​ര​ഹൈ​വേ​യ്ക്ക് കു​പ്പി​ക്ക​ഴു​ത്താ​യി​നി​ന്ന വ​ന​പാ​ത​ക​ളി​ലും റോ​ഡ് വി​ക​സ​ന​ത്തി​ന് വ​ഴി​തെ​ളി​യു​ന്നു. മ​രു​തോം, കാ​റ്റാം​ക​വ​ല വ​ന​മേ​ഖ​ല​ക​ളി​ല്‍ റോ​ഡ് വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ ഭൂ​മി​യി​ല്‍​നി​ന്ന് വ​നം​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍​ത​ന്നെ മ​ര​ങ്ങ​ള്‍ മു​റി​ച്ചു​നീ​ക്കി​ത്തു​ട​ങ്ങി. മു​റി​ച്ചു​മാ​റ്റി​യ മ​ര​ത്ത​ടി​ക​ളും അ​വ​ശി​ഷ്ട​ങ്ങ​ളും ഒ​രാ​ഴ്ച​യ്ക്ക​കം നീ​ക്കം ചെ​യ്ത​ശേ​ഷം ഈ ​ഭാ​ഗം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു കൈ​മാ​റും.
ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നും ആ​കെ 0.64148 ഹെ​ക്ട​ര്‍ വ​ന​ഭൂ​മി​യാ​ണ് റോ​ഡ് നി​ര്‍​മാ​ണ​ത്തി​നാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​തി​ന്‍റെ വി​ല​യാ​യി ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​റു​ടെ ആ​വ​ശ്യ​പ്ര​കാ​രം 10 ല​ക്ഷം രൂ​പ വ​നം​വ​കു​പ്പി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് കൈ​മാ​റു​ക​യും ചെ​യ്തി​രു​ന്നു. മു​റി​ച്ചു​മാ​റ്റു​ന്ന മ​ര​ത്ത​ടി​ക​ളും വ​നം​വ​കു​പ്പ് ത​ന്നെ ലേ​ലം ചെ​യ്ത് വി​ല്പ​ന ന​ട​ത്തും.
മ​രു​തോം വ​ന​ത്തി​ല്‍​നി​ന്നും 20 വ​ലി​യ മ​ര​ങ്ങ​ളും കാ​റ്റാം​ക​വ​ല​യി​ല്‍​നി​ന്നും 34 മ​ര​ങ്ങ​ളു​മാ​ണ് മു​റി​ച്ചു​മാ​റ്റു​ന്ന​തി​നാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​വ​യ്‌​ക്കെ​ല്ലാം കൂ​ടി ഏ​ക​ദേ​ശം പ​ത്തു​ല​ക്ഷം രൂ​പ​യോ​ളം വി​ല​മ​തി​ക്കു​മെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. ഭൂ​മി​യു​ടെ വി​ല​യാ​യി ല​ഭി​ച്ച 10 ല​ക്ഷം കൂ​ടി ചേ​രു​മ്പോ​ള്‍ ആ​കെ 20 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​കും വ​നം​വ​കു​പ്പി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ എ​ത്തു​ക. മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റു​ന്ന ജോ​ലി ര​ണ്ടു​ദി​വ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും തു​ട​ര്‍​ന്ന് ഇ​വ പ​ര​പ്പ​യി​ലെ ഡി​പ്പോ​യി​ല്‍ എ​ത്തി​ച്ച് ലേ​ല ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ബി.​എ​സ്. വി​നോ​ദ്കു​മാ​ര്‍ അ​റി​യി​ച്ചു.
മ​രു​തോം, കാ​റ്റാം​ക​വ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​കെ 3.1 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ് മ​ല​യോ​ര​ഹൈ​വേ വ​ന​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. നി​ല​വി​ലു​ള്ള വ​ന​പാ​ത​യു​ടെ മ​ധ്യ​ത്തി​ല്‍​നി​ന്നും ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും ആ​റു​മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് റോ​ഡ് വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി ഭൂ​മി അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഈ ​ഭാ​ഗ​ത്തു മാ​ത്രം റോ​ഡ് വി​ക​സ​നം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​തി​നെ​തി​രേ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ല​വ​ട്ടം സ​മ​ര​പ​രി​പാ​ടി​ക​ള്‍ ന​ട​ന്നി​രു​ന്നു. മ​ല​യോ​ര​ഹൈ​വേ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ക​ന​ത്ത മ​ഴ​യി​ല്‍ പ​ഴ​യ ടാ​റിം​ഗ് പോ​ലും ഇ​ള​കി​യ വ​ന​പാ​ത​ക​ളി​ല്‍ കു​ടു​ങ്ങി​പ്പോ​കു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​യി​രു​ന്നു.
മ​ല​യോ​ര ഹൈ​വേ​യു​ടെ എ​ട​പ്പ​റ​മ്പ്-​കോ​ളി​ച്ചാ​ല്‍ റീ​ച്ചി​ല്‍ അ​ടൂ​ര്‍, പാ​ണ്ടി ഭാ​ഗ​ങ്ങ​ളി​ലാ​യി 4.332 ഹെ​ക്ട​ര്‍ വ​ന​ഭൂ​മി ആ​വ​ശ്യ​പ്പെ​ട്ട​തി​നു പ​ക​ര​മാ​യി ഹോ​സ്ദു​ര്‍​ഗ് താ​ലൂ​ക്കി​ലെ അ​മ്പ​ല​ത്ത​റ വി​ല്ലേ​ജി​ല്‍ അ​ത്ര​യും റ​വ​ന്യൂ​ഭൂ​മി​യും അ​ധി​ക തു​ക​യും വ​നം​വ​കു​പ്പി​ന് കൈ​മാ​റാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. ഇ​ത് അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്ന മു​റ​യ്ക്ക് ഈ ​റീ​ച്ചി​ലും പ്ര​വൃ​ത്തി​ക​ള്‍ പു​ന​രാ​രം​ഭി​ക്കും.