ട്രാ​ക്ട​ർ റാ​ലി ന​ട​ത്തി
Saturday, November 27, 2021 1:22 AM IST
കാ​ഞ്ഞ​ങ്ങാ​ട്‌: ക​രി​നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക, കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് താ​ങ്ങു​വി​ല നി​ശ്ച​യി​ക്കു​ക, ഡ​ൽ​ഹി ക​ർ​ഷ​ക​സ​മ​ര​ത്തി​ൽ ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ച ക​ർ​ഷ​ക​കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, വൈ​ദ്യു​ത ഭേ​ദ​ഗ​തി ബി​ല്ല് പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ക​ർ​ഷ​ക സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട്ട് ട്രാ​ക്ട​ർ റാ​ലി ന​ട​ത്തി. കി​സാ​ൻ സ​ഭ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബ​ങ്ക​ളം കു​ഞ്ഞി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​പി. രാ​ജു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പി.​ടി. ന​ന്ദ​കു​മാ​ർ, രാ​ഘ​വ​ൻ കൂ​ലേ​രി, പി.​വി. കു​ഞ്ഞി​രാ​മ​ൻ, ശി​വ​ജി വെ​ള്ളി​ക്കോ​ത്ത്, മൂ​ല​ക്ക​ണ്ടം പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.