എ​യിം​സ് കാ​സ​ർ​ഗോ​ഡി​നി​ല്ലെ​ങ്കി​ൽ മുഖ്യമന്ത്രി കാ​ര​ണം വ്യ​ക്ത​മാ​ക്ക​ണം: രാജ്മോഹൻ ഉണ്ണിത്താൻ
Saturday, November 27, 2021 1:21 AM IST
കാ​ഞ്ഞ​ങ്ങാ​ട്: എ​യിം​സ് ജി​ല്ല​യി​ൽ ത​ന്നെ അ​നു​വ​ദി​ക്ക​ണ​മെ​ന്നും എ​യിം​സ് കോ​ഴി​ക്കോ​ട് കൊ​ണ്ടു​പോ​കു​ന്ന​തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കു​ള്ള താ​ത്പ​ര്യം എ​ന്താ​ണെ​ന്ന​റി​യു​ന്നി​ല്ലെ​ന്നും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി. കാ​ഞ്ഞ​ങ്ങാ​ട് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എ​യിം​സി​നാ​യി ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി എ​ല്ലാ​വ​രെ​യും ഒ​ന്നി​ച്ച് സ​മ​ര​ത്തി​ൽ അ​ണി​നി​ര​ത്താ​ൻ കോ​ൺ​ഗ്ര​സ് ശ്ര​മി​ക്കും. കോ​ഴി​ക്കോ​ട് അ​ഞ്ചി​ലേ​റെ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​ക​ൾ ഉ​ണ്ടാ​കു​മ്പോ​ൾ കോ​ഴി​ക്കോ​ട് എ​ന്തി​നാ​ണ് എ​യിം​സ് കൊ​ണ്ടു പോ​കു​ന്ന​ത്. എ​യിം​സി​നാ​യി പ്രൊ​പ്പോ​സ​ൽ ന​ൽ​കു​മ്പോ​ൾ കാ​സ​ർ​ഗോ​ഡി​നെ​യും ഉ​ൾ​പ്പെ​ടു​ത്താ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്നും അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ഏ​തെ​ന്ന് കേ​ന്ദ്രം തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ സി​ൽ​വ​ർ റെ​യി​ൽ ലൈ​ൻ തു​ട​ങ്ങു​ക​യാ​ണെ​ങ്കി​ൽ മ​റ്റൊ​രു സിം​ഗൂ​ർ ആ​വ​ർ​ത്തി​ക്കും. ഇ​തി​ലൂ​ടെ കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ക്കാ​നാ​ണ് സി​പി​എം ശ്ര​മം. ക​ർ​ഷ​ക​ർ​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യി​ൽ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട​തു​കൊ​ണ്ടാ​ണ് പാ​ർ​ല​മെ​ന്‍റി​ൽ തീ​രു​മാ​ന​മാ​കാ​തെ സ​മ​രം പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ്ര​ഖ്യാ​പി​ച്ച​ത്. 29 ന് ​പാ​ർ​ല​മെ​ന്‍റ് തു​ട​ങ്ങു​മ്പോ​ൾ ആ​ദ്യം തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് ജ​ന​വി​രു​ദ്ധ കാ​ർ​ഷി​ക ബി​ല്ലു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചാ​ക​ണ​മെ​ന്നും ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ, സി.​കെ. ശ്രീ​ധ​ര​ൻ, സാ​ജി​ദ് മൗ​വ്വ​ൽ, ശ്രീ​ജി​ത്ത് മാ​ട​ക്ക​ൽ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.