സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍​ക്കെ​തി​രേ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ര​തി​ജ്ഞ
Saturday, November 27, 2021 1:21 AM IST
വെ​ള്ള​രി​ക്കു​ണ്ട്: സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍​ക്കെ​തി​രെ​യു​ള്ള അ​ന്താ​രാ​ഷ്ട്ര​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്‌​സ് ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​തി​ജ്ഞ​യെ​ടു​ത്തു. സ്ത്രീ​ക​ളു​ടെ അ​ന്ത​സി​നും അ​ഭി​മാ​ന​ത്തി​നും സം​ര​ക്ഷ​ക​രാ​കു​മെ​ന്നും അ​തി​നെ​തി​രെ​യു​ള്ള യാ​തൊ​രു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ത​ങ്ങ​ളി​ല്‍​നി​ന്നും ഉ​ണ്ടാ​കി​ല്ലെ​ന്നും ത​ങ്ങ​ളു​ടെ ക​ട​മ​ക​ളെ​ക്കു​റി​ച്ച് ബോ​ധ​വാ​ന്മാ​രാ​ണെ​ന്നു​മാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും കോ​ള​ജ് മു​റ്റ​ത്ത് വൃ​ത്താ​കൃ​തി​യി​ല്‍ അ​ണി​നി​ര​ന്ന് പ്ര​തി​ജ്ഞ ചൊ​ല്ലി​യ​ത്. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ മെ​ര്‍​ലി​ന്‍ ത​റ​പ്പേ​ല്‍ പ്ര​തി​ജ്ഞാ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.