ഓ​ടു​ന്ന കാ​റി​നു നേ​രെ പ​ട്ടാ​പ്പ​ക​ല്‍ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം
Saturday, November 27, 2021 1:21 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ഓ​ടു​ന്ന കാ​റി​നു​നേ​രെ പ​ട്ടാ​പ്പ​ക​ല്‍ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം. ചി​റ്റാ​രി​ക്കാ​ലി​ല്‍​നി​ന്നും കാ​റ്റാ​ന്‍​ക​വ​ല വ​ഴി വെ​ള്ള​രി​ക്കു​ണ്ടി​ലേ​ക്ക് വ​രു​ന്ന വ​ഴി​യി​ല്‍ പ​റ​മ്പ​യി​ല്‍ വ​ച്ചാ​ണ് പ​വി​ഴം ഫൈ​നാ​ന്‍​സ് ഉ​ട​മ സ​ജി​യു​ടെ കാ​റി​നു​നേ​രെ കാ​ട്ടു​പ​ന്നി ചീ​റി​യ​ടു​ത്ത​ത്. പ​ന്നി​യു​ടെ ഇ​ടി​യേ​റ്റ് കാ​റി​ന്‍റെ ഒ​രു വ​ശം ച​ളു​ങ്ങി​യ നി​ല​യി​ലാ​ണ്. പ​ന്നി ഓ​ടി​യ​ടു​ക്കു​ന്ന​തു​ക​ണ്ട് കാ​റി​ന്‍റെ​ന്റെ വേ​ഗ​ത കു​റ​ച്ച് ഓ​ടി​ച്ച​തി​നാ​ലാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യാ​തി​രു​ന്ന​ത്. സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ നി​ര​ന്ത​രം കാ​ല്‍​ന​ട​യാ​യി ന​ട​ന്നു പോ​കു​ന്ന വ​ഴി​യാ​ണ് ഇ​ത്. കാ​റി​ന​ക​ത്താ​യി​രു​ന്ന​തു​കൊ​ണ്ടു​മാ​ത്ര​മാ​ണ് താ​നും മ​ക​നും പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് സ​ജി പ​റ​ഞ്ഞു. പ​ട്ടാ​പ്പ​ക​ല്‍ പോ​ലും കാ​ട്ടു​പ​ന്നി​ക​ള്‍ മ​നു​ഷ്യ​രെ ആ​ക്ര​മി​ക്കു​മ്പോ​ള്‍ കു​ട്ടി​ക​ളെ ഒ​റ്റ​യ്ക്ക് വ​ഴി​ന​ട​ത്താ​ന്‍ പോ​ലും ര​ക്ഷി​താ​ക്ക​ള്‍ ഭ​യ​പ്പെ​ടു​ക​യാ​ണ്.