പോ​സ്റ്റ്മാ​ന്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Wednesday, November 24, 2021 9:55 PM IST
ബേ​ഡ​കം: പോ​സ്റ്റ്മാ​നെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കൊ​ള​ത്തൂ​ര്‍ പോ​സ്റ്റ് ഓ​ഫീ​സി​ലെ പോ​സ്റ്റ്മാ​നും തെ​യ്യം ക​ലാ​കാ​ര​നു​മാ​യി​രു​ന്ന വി. ​പ്ര​വീ​ണ്‍​കു​മാ​റി (38) നെയാണ് ​കു​ണ്ടം​കു​ഴി മീ​ത്ത​ല്‍​ബ​സാ​റി​ലെ വാ​ട​ക​മു​റി​യി​ല്‍ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തിയത്. ഇ​രി​യ​ണ്ണി ബേ​പ്പ് ഈ​ച്ച​പ്പാ​റ​യി​ലെ പ​രേ​ത​രാ​യ കൃ​ഷ്ണ​ന്‍ ക​ര്‍​ണ്ണ​മൂ​ര്‍​ത്തി​യു​ടെ​യും ശാ​ര​ദ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: നി​ഷ (പാ​ണ​ത്തൂ​ര്‍). മ​ക​ള്‍: ദേ​വ​ന​ന്ദ. സ​ഹോ​ദ​ര​ങ്ങ​ള്‍: ശി​വാ​ന​ന്ദ​ന്‍ (ജ​ല അ​ഥോ​റി​റ്റി, കൂ​ത്തു​പ​റ​മ്പ്), പു​ഷ്പ​ല​ത (മാ​ങ്ങാ​ട്), സു​നി​ത (കു​ണ്ടം​കു​ഴി), ശ്രീ​ജ (ബേ​പ്പ്).