കാ​ണി​യൂ​ര്‍ പാ​ത​യെ കെ-​റെ​യി​ല്‍ പ​ദ്ധ​തി​യു​മാ​യി കൂ​ട്ടി​ച്ചേ​ര്‍​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
Wednesday, November 24, 2021 1:01 AM IST
രാ​ജ​പു​രം: ക​ര്‍​ണാ​ട​ക​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള താ​ത്പ​ര്യ​ക്കു​റ​വ് മൂ​ലം നാ​ല് ​വ​ര്‍​ഷ​ത്തോ​ള​മാ​യി സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​യ കാ​ഞ്ഞ​ങ്ങാ​ട്-കാ​ണി​യൂ​ര്‍ മ​ല​യോ​ര റെ​യി​ല്‍​പാ​ത പ​ദ്ധ​തി​യെ നി​ര്‍​ദി​ഷ്ട കെ-​റെ​യി​ല്‍ പ​ദ്ധ​തി​യു​മാ​യി കൂ​ട്ടി​ച്ചേ​ര്‍​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് കാ​ണി​യൂ​ര്‍ പാ​ത​യു​ടെ ആ​ശ​യം അ​വ​ത​രി​പ്പി​ച്ച ജോ​സ് കൊ​ച്ചി​ക്കു​ന്നേ​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഇ-​മെ​യി​ല്‍ സ​ന്ദേ​ശം അ​യ​ച്ചു. നി​ര്‍​ദി​ഷ്ട കെ-​റെ​യി​ലി​നെ കാ​ഞ്ഞ​ങ്ങാട്ടുനി​ന്ന് പെ​രി​യ കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല വ​ഴി പാ​ണ​ത്തൂ​രി​ലേ​ക്ക് നീ​ട്ട​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നായി കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്കെ​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും ഇ​ത് പ്ര​യോ​ജ​ന​പ്ര​ദ​മാ​കും. പാ​ണ​ത്തൂ​ര്‍ വ​രെ റെ​യി​ല്‍​പാ​ത പൂ​ര്‍​ത്തി​യാ​യി​ക്ക​ഴി​ഞ്ഞാ​ല്‍ അ​ത് പി​ന്നീ​ട് കാ​ണി​യൂ​രി​ലേ​ക്ക് നീ​ട്ടു​ന്ന​തും എ​ളു​പ്പ​മാ​കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.