അ​ജ്ഞാ​ത​ജീ​വി​യു​ടെ ആ​ക്ര​മ​ണം: ക​ര്‍​ഷ​ക​ന് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് ഇ​ന്‍​ഫാം
Wednesday, November 24, 2021 1:01 AM IST
ചി​റ്റാ​രി​ക്കാ​ല്‍: നി​ര​ത്തും​ത​ട്ടി​ലെ ക​ര്‍​ഷ​ക​ന്‍ യോ​ഹ​ന്നാ​ന്‍ പ​ന​ച്ചി​യി​ലി​ന്‍റെ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ അ​ജ്ഞാ​ത​ജീ​വി ആ​ക്ര​മി​ച്ചുകൊ​ന്ന സം​ഭ​വ​ത്തി​ല്‍ ഇ​ന്‍​ഫാം തോ​മാ​പു​രം മേ​ഖ​ല ക​മ്മി​റ്റി ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. കാ​ടി​റ​ങ്ങി​വ​രു​ന്ന വ​ന്യ​ജീ​വി​ക​ളി​ല്‍നി​ന്ന് ക​ര്‍​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍​ക്കും സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ല്‍ അ​ധി​കൃ​ത​ര്‍ അ​ടി​ക്ക​ടി പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ക​ര്‍​ഷ​ക​ന് അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ അ​ധി​കാ​രി​ക​ള്‍ ത​യാ​റാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് മാ​ത്യു താ​മ​ര​ശ്ശേ​രി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ല ഡ​യ​റക്‌ട​ര്‍ ഫാ.​ജോ​ര്‍​ജ് ഇ​ല​വും​കു​ന്നേ​ല്‍, ജോ​സ​ഫ് പൂ​വ​ത്തും​മൂ​ട്ടി​ല്‍, സാ​ജു ജേ​ക്ക​ബ്, സാ​ജു പ​ടി​ഞ്ഞാ​റേ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.