മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കു​ള്ള സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം കേ​ന്ദ്ര​മ​ന്ത്രി ഇ​ന്ന് നി​ര്‍​വ​ഹി​ക്കും
Wednesday, November 24, 2021 1:01 AM IST
കാ​സ​ർ​ഗോ​ഡ്: രാ​ഷ്ട്രീ​യ വ​യോ​ശ്രീ യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കു​ള്ള സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം കേ​ന്ദ്ര സാ​മൂ​ഹ്യ​നീ​തി സ​ഹ​മ​ന്ത്രി എ.​നാ​രാ​യ​ണ സ്വാ​മി ഇ​ന്നു രാ​വി​ലെ 10.30 ന് ​ചെ​മ്മ​നാ​ട് ക​ണ്‍​സ് കോ​ണ്‍​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നി​ര്‍​വ​ഹി​ക്കും. വി​ദേ​ശ കാ​ര്യ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍ മു​ഖ്യാ​തി​ഥി​യാ​യിരിക്കും. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എംപി അ​ധ്യ​ക്ഷ​ത വഹിക്കും. എം​എ​ല്‍​എ​മാ​രാ​യ സി.​എ​ച്ച്. കു​ഞ്ഞ​മ്പു, ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, എം. ​രാ​ജ​ഗോ​പാ​ല​ന്‍, എ​ന്‍.​എ നെ​ല്ലി​ക്കു​ന്ന്, എ.​കെ.​എം.​അ​ഷ്​റ​ഫ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.
മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്ക് പ്രാ​യാ​ധി​ക്യ​ത്താ​ലു​ണ്ടാ​കു​ന്ന വി​വി​ധ ശാ​രീ​രി​ക പ​രി​മി​തി​ക​ളെ മ​റി​ക​ട​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണ് രാ​ഷ്ട്രീ​യ വ​യോ​ശ്രീ യോ​ജ​ന (ആ​ര്‍​വി​വൈ).
സാ​മൂ​ഹ്യനീ​തി മ​ന്ത്രാ​ല​യ​ത്തി​ലൂ​ടെ കേ​ന്ദ്രസ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ അ​ലിം​കോ ആ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 2021 ജൂ​ണി​ലാ​ണ് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ച​ത്. കേ​ര​ള സാ​മൂ​ഹി​ക സു​ര​ക്ഷാ മി​ഷ​നാ​ണ് പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല. വീ​ല്‍ ചെ​യ​ര്‍, വാ​ക്ക​ര്‍, ക്രെ​ച്ച​സ്, ഊ​ന്നു​വ​ടി, ക​ണ്ണ​ട​ക​ള്‍, കേ​ള്‍​വി സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍, കൃ​ത്രി​മ ദ​ന്ത നി​ര​ക​ള്‍ തു​ട​ങ്ങി 24 ത​രം ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് വ​യോ​ശ്രീ യോ​ജ​ന പ​ദ്ധ​തിപ്ര​കാ​രം ല​ഭ്യ​മാ​കു​ന്ന​ത്. ജി​ല്ല​യി​ല്‍ 910 ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് 50 ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഈ ​പ​ദ്ധ​തി വ​ഴി ന​ല്‍​കു​ക. സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​നൊ​പ്പം വി​വി​ധ കോ​ള​ജു​ക​ളി​ലെ നൂ​റി​ൽ​പ്പ​രം എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​രും പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​ന് സ​ഹാ​യി​ച്ചു. ബി​പി​എ​ല്‍ അ​ല്ലെ​ങ്കി​ല്‍ മാ​സ​വ​രു​മാ​നം 15,000 രൂ​പ​യി​ല്‍ താ​ഴെയു​ള്ള 60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള ആ​ര്‍​ക്കും വ​യോ​ശ്രീ യോ​ജ​ന പ​ദ്ധ​തി​യി​ല്‍ അ​പേ​ക്ഷി​ക്കാം. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്.
ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കും ബ്ലോ​ക്ക് ത​ല ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ച്ച് ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും.