എ​ഫ്‌​സി​ഐ ഗോ​ഡൗ​ണി​ല്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി ഒ​രു ട​ണ്ണി​ലേ​റെ അ​രി
Wednesday, November 24, 2021 1:01 AM IST
ഭീ​മ​ന​ടി: ഫു​ഡ് കോ​ര്‍​പ​റേ​ഷ​ന്‍റെ മാ​ങ്ങോ​ട് ഗോ​ഡൗ​ണി​ല്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന​ത് ഒ​രു ട​ണ്ണി​ലേ​റെ അ​രി. ഇ​ത് പ്ര​ത്യേ​കം ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ഈ ​ചാ​ക്കു​ക​ളി​ല്‍നി​ന്ന് ദു​ര്‍​ഗ​ന്ധം വ​മി​ക്കാ​നും തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ത്ര​യും വേ​ഗം ഇ​ത് ഇ​വി​ടെ​നി​ന്നു നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ല്‍ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​കൂ​ടി ദു​ര്‍​ഗ​ന്ധം വ​മി​ക്കു​മെ​ന്ന അ​വ​സ്ഥ​യാ​ണ്. ഇ​വി​ടെനി​ന്നു​ള്ള അ​നാ​സ്ഥ​കൊ​ണ്ട​ല്ല ഇ​ത്ര​യും അ​രി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തെ​ന്നും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് ദി​വ​സ​ങ്ങ​ളോ​ളം വാ​ഹ​ന​ത്തി​ല്‍ അ​ട​ച്ചി​ട്ട് ഇ​വി​ടെ എ​ത്തി​ക്കു​മ്പോ​ള്‍ ലോ​റി​യി​ല്‍നി​ന്നു ഇ​റ​ക്കു​മ്പോ​ള്‍ത്ത​ന്നെ ചി​ല ചാ​ക്കു​ക​ളി​ലെ അ​രി കേ​ടാ​യ​താ​യി കാ​ണു​ന്നു​
ണ്ടെ​ന്നും ഡി​പ്പോ മാ​നേ​ജ​ര്‍ സ​ഹ​ജ​ന്‍ പ​റ​ഞ്ഞു. ഇ​ങ്ങ​നെ ഭ​ക്ഷ്യയോ​ഗ്യ​മ​ല്ലാ​താ​യ​തു മാ​റ്റി​വ​ച്ച​താ​ണ് ഇ​പ്പോ​ള്‍ ഇ​ത്ര​യുമാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​റ്റം ആ​രു​ടേ​താ​യാ​ലും ഭാ​വി​യി​ലെ​ങ്കി​ലും ഇ​ത്ത​ര​ത്തി​ല്‍ അ​രി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കാ​തി​രി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​ക്ഷം.