ചീ​മേ​നി മു​ത​ല്‍ പോ​ത്താം​ക​ണ്ടം വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Tuesday, November 23, 2021 1:12 AM IST
ചീ​മേ​നി: ചെ​റു​വ​ത്തൂ​ര്‍-​ചീ​മേ​നി ഐ​ടി പാ​ര്‍​ക്ക് റോ​ഡ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ല്‍ ചീ​മേ​നി മു​ത​ല്‍ പോ​ത്താം​ക​ണ്ടം വ​രെ​യു​ള്ള ഭാ​ഗ​ത്ത് ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി.
കാ​ക്ക​ട​വ് ഭാ​ഗ​ത്തു നി​ന്നു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ പെ​രു​മ്പ​ട്ട​പാ​ലം വ​ഴി ചീ​മേ​നി​യി​ലേ​ക്കും പെ​രി​ങ്ങോം ഭാ​ഗ​ത്തു നി​ന്നു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ മാ​ത്തി​ല്‍ വ​ഴി തി​രി​ഞ്ഞു പോ​കു​ക​യും പെ​രു​മ്പ​ട്ട, കാ​ക്ക​ട​വ്, ചാ​ന​ടു​ക്കം, പോ​ത്താം​ക​ണ്ടം എ​ന്നി​വി​ട​ങ്ങ​ളി​ലെ ചെ​റു​വാ​ഹ​ന​ങ്ങ​ള്‍ പ​ള്ളി​പ്പാ​റ വ​ഴി ചീ​മേ​നി​യി​ലേ​ക്കും വെ​ളി​ച്ചം​തോ​ട് ഭാ​ഗ​ത്തു നി​ള്ള വാ​ഹ​ന​ങ്ങ​ള്‍ കു​ട്ട​പ്പ​ന, പ​ള്ളി​മു​ക്ക് വ​ഴി​യും ക​ട​ന്നു പോ​കേ​ണ്ട​താ​ണെ​ന്ന് അ​സി.​എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.
ബോ​വി​ക്കാ​നം -
പൈ​ക്കം റോ​ഡി​ല്‍
ബോ​വി​ക്കാ​നം: ബോ​വി​ക്കാ​നം - മ​ല്ലം - പൈ​ക്കം റോ​ഡി​ല്‍ ക​ലു​ങ്ക്, ടാ​റി​ങ് പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങു​ന്ന​തി​നാ​ല്‍ 30 മു​ത​ല്‍ പ്ര​വൃ​ത്തി തീ​രു​ന്ന​ത് വ​രെ ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി.
ബാ​വി​ക്കാ​ന​ത്തി​ല്‍ നി​ന്നും മ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ ബെ​ഞ്ച്‌​കോ​ര്‍​ട്ട് പാ​റ​പ്പ​ള്ളി - അ​മ്മ​ങ്കോ​ട് വ​ഴി ക​ട​ന്നു പോ​ക​ണ​മെ​ന്ന് മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്ത് എ​ല്‍​എ​സ്ജി​ഡി സെ​ക്ഷ​ന്‍ അ​സി. എ​ക്‌​സി​ക്യു​ട്ടീ​വ് അ​റി​യി​ച്ചു.