യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Friday, October 29, 2021 12:56 AM IST
പ​യ്യ​ന്നൂ​ര്‍: ഓ​വു​ചാ​ല്‍ നി​ര്‍​മാണ​ത്തി​നാ​യി നീ​ക്കം ചെ​യ്ത മ​ണ​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​ക്ക് ന​ല്‍​കി​യ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.
പ​യ്യ​ന്നൂ​ര്‍ ബ​സ് സ്റ്റാ​ൻ​ഡ് മു​ത​ല്‍ കേ​ളോ​ത്ത് ഓ​വ​ര്‍ ബ്രി​ഡ്ജ് വ​രെ​യു​ള്ള റോ​ഡി​ല്‍ ഓ​വുചാ​ല്‍ നി​ര്‍​മി​ക്കു​ന്ന​തി​നാ​യി നീ​ക്കം ചെ​യ്ത മ​ണ​ല്‍ കേ​ളോ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ച​തു​പ്പ് നി​ലം നി​ക​ത്താ​ന്‍ ന​ല്‍​കി​യ​തി​ല്‍ അ​ഴി​മ​തി​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റു​ടെ കാ​ര്യാ​ല​യം ഉ​പ​രോ​ധി​ച്ച​ത്.
സ​ര്‍​ക്കാ​രി​ന്‍റെ മ​ണ​ല്‍ നീ​ക്കം ചെ​യ്യു​മ്പോ​ള്‍ പാ​ലി​ക്കേ​ണ്ട ന​ട​പ​ടി​ക​ള്‍ ഇ​വി​ടെ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി.​സി.​നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നേ​താ​ക്ക​ളാ​യ ഗോ​കു​ല്‍ ഗോ​പി, കെ.​പി.​മോ​ഹ​ന​ന്‍, എ​ന്‍.​എ.​വി. അ​ബ്ദു​ള്ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​മ​ര​ക്കാ​രെ പ​യ്യ​ന്നൂ​ര്‍ എ​സ്‌​ഐ യ​ദു​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പോ​ലീ​സ് നീ​ക്കം ചെ​യ്തു.