ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​നി​യാ​യ ബാ​ലി​ക കി​ണ​റ്റി​ല്‍ വീ​ണു മ​രി​ച്ചു
Thursday, October 28, 2021 10:33 PM IST
ഉ​പ്പ​ള: വാ​ട​ക ഫ്‌​ളാ​റ്റി​ല്‍ താ​മ​സി​ക്കു​ന്ന ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളു​ടെ മ​ക​ള്‍ കി​ണ​റ്റി​ല്‍ വീ​ണു മ​രി​ച്ചു. ഹ​സാ​രി​ബാ​ഗി​ല്‍ നി​ന്നു​ള്ള ഷൗ​ക്ക​ത്ത് അ​ലി-​നാ​സി​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ മു​ബ​ഷി​റ നൂ​റി (നാ​ല്) ആ​ണ് ഐ​ല മൈ​താ​ന​ത്തി​ന് സ​മീ​പ​ത്തെ ഫ്‌​ളാ​റ്റി​ലെ കി​ണ​റ്റി​ല്‍ വീ​ണു മ​രി​ച്ച​ത്. ഒ​റ്റ​യ്ക്കു ക​ളി​ക്കു​ന്ന​തി​നി​ടെ കി​ണ​റ്റി​ലേ​ക്ക് എ​ത്തി​നോ​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ വീ​ണ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി.