വ​ട​ക്കാം​കു​ന്ന് സ​മ​ര​വേ​ദി ക​ള​ക്ട​ര്‍ സ​ന്ദ​ര്‍​ശി​ച്ചു
Sunday, October 24, 2021 1:05 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വ​ട​ക്കാം​കു​ന്ന് സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 47 ദി​വ​സ​മാ​യി ന​ട​ന്നു​വ​രു​ന്ന സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന്‍റെ വേ​ദി ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി സ​ന്ദ​ര്‍​ശി​ച്ചു. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​വാ​സി​ക​ള്‍ ത​ങ്ങ​ളു​ടെ പ​രാ​തി​ക​ളും ആ​ശ​ങ്ക​ക​ളും ക​ള​ക്ട​റു​ടെ മു​മ്പാ​കെ ബോ​ധി​പ്പി​ച്ചു. നി​യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
ഖ​ന​നാ​നു​മ​തി ല​ഭി​ച്ച പ്ര​ദേ​ശ​ങ്ങ​ളും ക​ള​ക്ട​ര്‍ സ​ന്ദ​ര്‍​ശി​ച്ചു. സ​മ​ര​സ​മി​തി നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി 26 ന് ​ചൊ​വ്വാ​ഴ്ച ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍​വ​ച്ച് ച​ര്‍​ച്ച ന​ട​ത്തും.
ഖ​ന​ന നീ​ക്ക​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന ഉ​റ​പ്പ് ച​ര്‍​ച്ച​യി​ല്‍ ല​ഭി​ച്ചാ​ല്‍ സ​മ​ര പ​രി​പാ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്ന് സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റി​യി​ച്ചു. സ​ത്യാ​ഗ്ര​ഹ സ​മ​ര​ത്തി​ന്‍റെ 50-ാം ദി​വ​സ​മാ​യ 26ന് ​രാ​പ്പ​ക​ല്‍ സ​മ​രം ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.