എ​ഐ​എ​സ്എ​ഫ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Sunday, October 24, 2021 1:05 AM IST
കാ​ഞ്ഞ​ങ്ങാ​ട്: എം​ജി സ​ര്‍​വ​ക​ല​ശാ​ല സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഋ​ഷി​രാ​ജ്, നി​മി​ഷ രാ​ജു, അ​മ​ല്‍ അ​ശോ​ക​ന്‍, സ​ഹ​ദ് തു​ട​ങ്ങി​യ നേ​താ​ക്ക​ളെ​യും പ്ര​വ​ര്‍​ത്ത​ക​രെ​യും ആ​ക്ര​മി​ച്ച​തി​നെ​തി​രേ എ​ഐ​എ​സ്എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ഹ​രി​ദാ​സ് പെ​രു​മ്പ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. സോ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി രാ​കേ​ഷ് രാ​വ​ണീ​ശ്വ​രം, എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം. ​ശ്രീ​ജി​ത്ത്, ആ​ര്യ രാ​വ​ണീ​ശ്വ​രം, എം.​വി. അ​തു​ല്യ, അ​ഖി​ല്‍ പ​ള്ളി​ക്കാ​പ്പി​ല്‍, എം.​വി. അ​ശ്വി​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.