ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നി​ടെ പൊ​ള്ള​ലേ​റ്റ പെ​ണ്‍​കു​ട്ടി മ​രി​ച്ചു
Saturday, October 23, 2021 10:16 PM IST
ഉ​പ്പ​ള: ഭ​ക്ഷ​ണം പാ​കം​ചെ​യ്യു​ന്ന​തി​നി​ടെ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി മ​രി​ച്ചു. ബാ​യാ​ര്‍ കു​ത്തൂ​റ​ടു​ക്ക​യി​ലെ ഹ​രീ​ഷ് ആ​ചാ​ര്യ-​സ​ര​സ്വ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ശ​ര​ണ്യ (15) യാ​ണു മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 14 നാ​യി​രു​ന്നു അ​പ​ക​ടം. അ​ടു​പ്പി​ല്‍​നി​ന്നു വ​സ്ത്ര​ത്തി​ലേ​ക്ക് തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. പൈ​വ​ളി​ഗെ സ്‌​കൂ​ളി​ല്‍ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ന്‍: സു​ധാ​മ.