പ​ച്ച​ക്ക​റി​ക്കൃ​ഷി​ക്ക് ഗ്രോ​ബാ​ഗു​​കൾ നല്കി ബ​ളാ​ല്‍ പ​ഞ്ചായത്ത്
Saturday, October 23, 2021 1:06 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കൃ​ഷി വ​കു​പ്പി​ന്‍റെ പ​ച്ച​ക്ക​റി​ക്കൃ​ഷി വി​ക​സ​ന പ​ദ്ധ​തി പ്ര​കാ​രം വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​ച്ച​ക്ക​റി​ക്കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ മ​ത​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ഗ്രോ​ബാ​ഗു​ക​ള്‍ ന​ല്‍​കി ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ വേ​റി​ട്ട പ​ദ്ധ​തി. പ​ച്ച​ക്ക​റി തൈ​ക​ള്‍ അ​ട​ങ്ങി​യ അ​മ്പ​തോ​ളം ഗ്രോ​ബാ​ഗു​ക​ളാ​ണ് ബ​ളാ​ല്‍ ഭ​ഗ​വ​തി ക്ഷേ​ത്രം, വെ​ള്ള​രി​ക്കു​ണ്ട് ഫൊ​റോ​നാ ദേ​വാ​ല​യം, ക​ല്ല​ന്‍​ചി​റ മു​സ്‌​ലിം ജ​മാ​അ​ത്ത് പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ല്‍​കി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍​ക്ക് പ​ച്ച​ക്ക​റി തൈ​ക​ള്‍ കൈ​മാ​റി. പ്രാ​ര്‍​ഥ​ന​ക​ള്‍​ക്കാ​യി എ​ത്തു​ന്ന വി​ശ്വാ​സി​ക​ളു​ടെ ക​ണ്ണി​നും മ​ന​സി​നും കു​ളി​ര്‍​മ പ​ക​രാ​ന്‍ കാ​ര്‍​ഷി​ക സ​മൃ​ദ്ധി​യു​ടെ കാ​ഴ്ച​ക​ള്‍​ക്കാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കൃ​ഷി ഓ​ഫീ​സ​ര്‍ ഡോ. ​അ​നി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ള്ള​രി​ക്കു​ണ്ട് ഫൊ​റോ​നാ വി​കാ​രി റ​വ. ഡോ. ​ജോ​ണ്‍​സ​ണ്‍ അ​ന്ത്യാ​കു​ളം, ബ​ളാ​ല്‍ ക്ഷേ​ത്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി. ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, പി. ​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ല്‍.​കെ. ബ​ഷീ​ര്‍, അ​സി. കൃ​ഷി ഓ​ഫീ​സ​ര്‍ ര​മേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.