സ​ഹാ​യ​ധ​നം കൈ​മാ​റി
Friday, October 22, 2021 12:53 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ വ​ർ​ക്കിം​ഗ് ഫാ​ർ​മ​സി​സ്റ്റു​ക​ൾ​ക്ക് സം​സ്ഥാ​ന ഫാ​ർ​മ​സി കൗ​ൺ​സി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ കു​ടും​ബ സ​ഹാ​യ​ധ​നം വി​ത​ര​ണം ചെ​യ്തു. പെ​രി​യ​യി​ലെ ന്യൂ ​ക​വി​ത ഫാ​ർ​മ​സി​സ്റ്റാ​യി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞ ബി. ​ന​ര​സിം​ഹ​യു​ടെ കു​ടും​ബ​ത്തി​ന് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഒ.​സി. ന​വീ​ൻ​ച​ന്ദ് തു​ക കൈ​മാ​റി. അ​ജി​ത് കി​ഷോ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ര​ജി​സ്ട്രാ​ർ വി.​ആ​ർ. രാ​ജീ​വ് പ്ര​സം​ഗി​ച്ചു.