സു​രാ​റാ​മി​ന് സ്നേ​ഹാ​ല​യ​ത്തി​ൽ ബ​ന്ധു​സ​മാ​ഗ​മം
Friday, October 22, 2021 12:53 AM IST
കാ​ഞ്ഞ​ങ്ങാ​ട്: രാ​ജ​സ്ഥാ​നി​ൽ​നി​ന്നും കേ​ര​ള​ത്തി​ലെ​ത്തി​പ്പെ​ട്ട മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന സു​രാ​റാ​മി​ന് മൂ​ന്നാം​മൈ​ൽ സ്നേ​ഹാ​ല​യ​ത്തി​ൽ ബ​ന്ധു​സ​മാ​ഗ​മം. ഒ​ക്ടോ​ബ​ർ 19 നാ​ണ് കാ​സ​ർ​ഗോ​ഡ് റെ​യി​ൽ​വേ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ രാ​ജ​സ്ഥാ​ൻ നാ​ഗോ​ർ സ്വ​ദേ​ശി​യാ​യ സു​രാ​റാ​മി​നെ (29) സ്നേ​ഹാ​ല​യ​ത്തി​ൽ എ​ത്തി​ച്ച​ത്.

സു​ബോ​ധം ന​ഷ്ട​പ്പെ​ട്ട സു​രാ​റാം അ​ല​ഞ്ഞു​തി​രി​ഞ്ഞ് കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​പ്പെ​ട്ടു. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യും കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​യ ദേ​ശ് രാ​ജ് മീ​ന സു​രാ​റാ​മി​നെ കാ​ണു​ക​യും ഇ​യാ​ളെ നാ​ട്ടി​ൽ എ​ത്തി​ക്കാ​നാ​യി ട്രെ​യി​ൻ മാ​ർ​ഗം നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​വ​ഴി, കാ​സ​ർ​ഗോ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വെ​ള്ളം കു​ടി​ക്കാ​നാ​യി ഇ​റ​ങ്ങി​യ​നേ​രം നാ​ട്ടി​ലേ​ക്കു​ള്ള ട്രെ​യി​ൻ പു​റ​പ്പെ​ട്ട​തോ​ടെ കാ​സ​ർ​ഗോ​ഡ് റെ​യി​ൽ​വേ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​ജ​യ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ബ​ന്ധു​ക്ക​ൾ വ​രു​ന്ന​തു​വ​രെ സ്നേ​ഹാ​ല​യ​ത്തി​ൽ പാ​ർ​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. അ​ന്ന് വൈ​കു​ന്നേ​രം ദേ​ശ് രാ​ജ് മീ​ന​യും കാ​സ​ർ​ഗോ​ഡ് റെ​യി​ൽ​വേ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി. ​വി​നീ​ഷ് കു​മാ​ർ, കെ.​കെ. ആ​ന​ന്ദ് കു​മാ​ർ എ​ന്നി​വ​രും ചേ​ർ​ന്ന് ഇ​യാ​ളെ സ്നേ​ഹാ​ല​യ​ത്തി​ൽ എ​ത്തി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​യോ​ട്കൂ​ടി സു​രാ​റാ​മി​ന്‍റെ ബ​ന്ധു​ക്ക​ളാ​യ രാ​ജ്‌​കു​മാ​ർ, മ​ഹി​പാ​ൽ ചൗ​വ്കി​ഥാ​ർ എ​ന്നി​വ​ർ സ്നേ​ഹാ​ല​യ​ത്തി​ൽ വ​രി​ക​യും ക​ഴി​ഞ്ഞ 15 ദി​വ​സ​ത്തോ​ള​മാ​യി ഇ​യാ​ളെ കാ​ണാ​താ​യി​ട്ടെ​ന്നും ര​ണ്ട​ര മാ​സ​ത്തോ​ള​മാ​യി മാ​ന​സി​കാ​സ്വാ​സ്ഥ്യം തു​ട​ങ്ങി​യി​ട്ട് എ​ന്നും അ​വ​ർ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ബ്ര​ദ​ർ ഈ​ശോ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്നേ​ഹാ​ല​യം ടീം ​സു​രാ​റാ​മി​നെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം യാ​ത്ര​യാ​ക്കി .