ഒാർമിക്കാൻ
Friday, October 22, 2021 12:53 AM IST
ഇ​സി​ജി ടെ​ക്‌​നീ​ഷ്യ​ന്‍,
പ്ലം​ബ​ര്‍, ഇ​ല​ക്ട്രീ​ഷ്യ​ന്‍
ഒ​ഴി​വു​ക​ള്‍
കാ​ഞ്ഞ​ങ്ങാ​ട്: തെ​ക്കി​ൽ ടാ​റ്റാ ട്ര​സ്റ്റ് ഗ​വ. കോ​വി​ഡ് ആ​ശു​പ​ത്രി​യി​ല്‍ ഇ​സി​ജി ടെ​ക്‌​നീ​ഷ്യ​ന്‍, ഇ​ല​ക്ട്രീ​ഷ്യ​ന്‍, പ്ലം​ബ​ര്‍ ത​സ്തി​ക​ക​ളി​ല്‍ ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം ന​വം​ബ​ര്‍ ര​ണ്ടി​ന് രാ​വി​ലെ പ​ത്തി​ന് ചെ​മ്മ​ട്ടം​വ​യ​ലി​ലെ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍. ഇ​സി​ജി ടെ​ക്‌​നോ​ള​ജി ഒ​രു വി​ഷ​യ​മാ​യി എ​ടു​ത്ത് വി​എ​ച്ച്എ​സ് സി ​വി​ജ​യി​ച്ച​വ​ര്‍ അ​ല്ലെ​ങ്കി​ല്‍ ത​ത്തു​ല്യ യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് ഇ​സി​ജി ടെ​ക്‌​നീ​ഷ്യ​ന്‍ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം.
എ​സ്എ​സ്എ​ല്‍​സി, ഇ​ല​ക്ട്രീ​ഷ്യ​ന്‍ ട്രേ​ഡി​ല്‍ ഐ​ടി​ഐ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, കേ​ര​ള സ്റ്റേ​റ്റ് ഇ​ല​ക്ട്രി​സി​റ്റി ലൈ​സ​ന്‍​സിം​ഗ് ബോ​ര്‍​ഡി​ല്‍​നി​ന്നു​ള്ള വ​യ​ര്‍​മാ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്/​പെ​ര്‍​മി​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് ഇ​ല​ക്ട്രീ​ഷ്യ​ന്‍ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. ഏ​ഴാം​ത​ര​വും പ്ലം​ബ​ര്‍ ട്രേ​ഡി​ല്‍ ഐ​ടി​ഐ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​ണ് പ്ലം​ബ​ര്‍ ത​സ്തി​ക​യി​ലേ​ക്കു​ള്ള യോ​ഗ്യ​ത. ഫോ​ൺ: 0467 2203118
ഡോ​ക്ട​ര്‍, ഫാ​ര്‍​മി​സ്റ്റ്
ഒ​ഴി​വു​ക​ള്‍
കാ​ഞ്ഞ​ങ്ങാ​ട്: ആ​ന​ന്ദാ​ശ്ര​മം പി​എ​ച്ച്എ​സി​യി​ല്‍ ഡോ​ക്ട​ര്‍, ഫാ​ര്‍​മി​സ്റ്റ് ത​സ്തി​ക​ക​ളി​ല്‍ ര​ണ്ടു​വീ​തം ഒ​ഴി​വു​ണ്ട്. എം​ബി​ബി​എ​സും ടി​സി​എം​സി ര​ജി​സ്‌​ട്രേ​ഷ​നു​ള്ള​വ​ര്‍​ക്ക് ഡോ​ക്ട​ര്‍ ത​സ്തി​ക​യി​ലേ​ക്കും ബി​ഫാം/​ഡി​പ്ലോ​മ ഇ​ന്‍ ഫാ​ര്‍​മ​സി​യു​മു​ള്ള​വ​ര്‍​ക്ക് ഫാ​ര്‍​മി​സ്റ്റ് ത​സ്തി​ക​യി​ലേ​ക്കും അ​പേ​ക്ഷി​ക്കാം. അ​ഭി​മു​ഖം 25ന് ​രാ​വി​ലെ 10ന് ​ആ​ന​ന്ദാ​ശ്ര​മം പി​എ​ച്ച്സി​യി​ല്‍.
വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍ ഒ​ഴി​വ്
കാ​സ​ര്‍​ഗോ​ഡ്: മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ ബ്ലോ​ക്കു​ക​ക​ളി​ല്‍ വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ രാ​വി​ലെ ആ​റു വ​രെ മൃ​ഗ​ചി​കി​ത്സാ സേ​വ​നം ചെ​യ്യു​ന്ന​തി​ന് ഡോ​ക്ട​ര്‍​മാ​രെ ആ​വ​ശ്യ​മു​ണ്ട്. വെ​റ്റ​റി​ന​റി സ​യ​ന്‍​സി​ല്‍ ബി​രു​ദ​വും വെ​റ്റ​റി​ന​റി കൗ​ണ്‍​സി​ല്‍ ര​ജി​സ്‌​ട്രേ​ഷ​നു​മാ​ണ് യോ​ഗ്യ​ത. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 25 ന് ​രാ​വി​ലെ 11ന് ​കാ​സ​ര്‍​ഗോ​ഡ് സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സി​ല്‍. ഫോ​ണ്‍: 04994 255483.
സി​വി​ൽ ഡ്രാ​ഫ്റ്റ്സ്മാ​ൻ
ഒ​ഴി​വ്
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യി​ലെ കെ​ട്ടി​ട​നി​ർ​മാ​ണ അ​പേ​ക്ഷ​ക​ൾ ഓ​ൺ​ലൈ​നാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഐ​ബി​പി​എം​എ​സ് സോ​ഫ്റ്റ്‌​വേ​ർ ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ഓ​ട്ടോ​കാ​ർ​ഡ് പ​രി​ജ്ഞാ​ന​വും ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്തി​പ​രി​ച​യ​മു​ള്ള ഒ​രു സി​വി​ൽ ഡ്രാ​ഫ്റ്റ്സ്മാ​നെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്നു. യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി 30നു ​രാ​വി​ലെ 10.30 ന് ​ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​വ്യൂ​വി​ൽ ഹാ​ജ​രാ​ക​ണം.
പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് ഒ​ഴി​വ്
ക​രി​ന്ത​ളം: കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റി​നെ നി​യ​മി​ക്കു​ന്നു. യോ​ഗ്യ​രാ​യ​വ​ര്‍ ന​വം​ബ​ര്‍ അ​ഞ്ചി​ന​കം പ​ഞ്ചാ​യ​ത്തി​ല്‍ അ​പേ​ക്ഷി​ക്ക​ണം. കൂ​ടി​ക്കാ​ഴ്ച ന​വം​ബ​ര്‍ എ​ട്ടി​ന് രാ​വി​ലെ 11ന് ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍. വെ​ബ്സൈ​റ്റ്: panchayat. lsgkerala.gov.in/kinanoorkarinthalam. ഫോ​ണ്‍: 04672-235350, 9496049673.
കു​റ്റി​ക്കോ​ല്‍: പ​ഞ്ചാ​യ​ത്തി​ല്‍ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റി​നെ നി​യ​മി​ക്കു​ന്നു. സം​സ്ഥാ​ന സാ​ങ്കേ​തി​ക പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍/​സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ബോ​ര്‍​ഡ് ന​ട​ത്തു​ന്ന മൂ​ന്നു വ​ര്‍​ഷ​ത്തെ ഡി​പ്ലോ​മ ഇ​ന്‍ കൊ​മേ​ഴ്ഷ്യ​ല്‍ പ്രാ​ക്ടീ​സ്/​ഡി​പ്ലോ​മ ഇ​ന്‍ കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് ബി​സി​ന​സ് മാ​നേ​ജ്‌​മെ​ന്‍റ് യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. ബി​രു​ദ​വും ഒ​രു വ​ര്‍​ഷ​ത്തി​ല്‍ കു​റ​യാ​തെ​യു​ള്ള ഡി​പ്ലോ​മ ഇ​ന്‍ കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​നോ പി​ജി ഡി​പ്ലോ​മ ഇ​ന്‍ കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​നോ പാ​സാ​യ​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. പ്രാ​യ​പ​രി​ധി 18നും 30​നും മ​ധ്യേ. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ക്കാ​ര്‍​ക്ക് മൂ​ന്നു വ​ര്‍​ഷ​ത്തെ ഇ​ള​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ന​വം​ബ​ര്‍ ഒ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന​കം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ​ക​ന്‍റെ പൂ​ര്‍​ണ​മാ​യി വി​ലാ​സം, ഫോ​ണ്‍ ന​മ്പ​ര്‍, താ​മ​സി​ക്കു​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രും വാ​ര്‍​ഡ്/​വീ​ട്ടു​ന​മ്പ​ര്‍ എ​ന്നി​വ നി​ര്‍​ബ​ന്ധ​മാ​യും രേ​ഖ​പ്പെ​ടു​ത്ത​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക.
സ്റ്റാ​ഫ് ന​ഴ്സ് ഒ​ഴി​വ്
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ച് എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​ഭി​മു​ഖം ന​ട​ത്തു​ന്നു. സ്റ്റാ​ഫ് ന​ഴ്‌​സ് ത​സ്തി​ക​യി​ലേ​ക്കാ​ണ് അ​ഭി​മു​ഖം. ജി​എ​ന്‍​എം/​ബി​എ​സ്‌​സി/​പി​ബി​ബി​എ​സ്‌​സി യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. പ്രാ​യ​പ​രി​ധി 21 നും 30 ​നും മ​ധ്യേ. അ​ഭി​മു​ഖ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് 25ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്ത​ണം. പു​തി​യ​താ​യി ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താ​നും അ​ഭി​മു​ഖ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നും 9207155700 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട​ണം. എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ല്‍ ഒ​റ്റ​ത്ത​വ​ണ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി​യി​ട്ടു​ള്ള​വ​ര്‍ അ​ഭി​മു​ഖ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് 25ന​കം ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം.
കോ​വി​ഡ് ആ​ശ്വാ​സ
​ധ​ന​സ​ഹാ​യം
കാ​സ​ർ​ഗോ​ഡ്: കേ​ര​ള ഷോ​പ്‌​സ് ആ​ൻ​ഡ് കൊ​മേ​ഴ്‌​സ്യ​ല്‍ എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റ്സ് തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി പ​ദ്ധ​തി​യി​ല്‍ അം​ഗ​ങ്ങ​ളാ​യ​വ​ര്‍​ക്ക് 1,000 രൂ​പ വീ​തം കോ​വി​ഡ് ആ​ശ്വാ​സ ധ​ന​സ​ഹാ​യം ന​ല്‍​കു​ന്നു . യോ​ഗ്യ​രാ​യ​വ​ര്‍ 27 ന​കം http://boardswelfareassistance.lc.kerala.gov.in ലൂ​ടെ അ​പേ​ക്ഷി​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 04994-255110, 9747931567.
ഐ​ടി​ഐ പ്ര​വേ​ശ​നം
സീ​താം​ഗോ​ളി: ഗ​വ. ഐ​ടി​ഐ​യി​ല്‍ എ​ന്‍​സി​വി​ടി ഏ​ക​വ​ത്സ​ര-​ദ്വി​വ​ത്സ​ര ട്രേ​ഡു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം. ര​ണ്ടു​വ​ര്‍​ഷ കോ​ഴ്‌​സാ​യ ഡ്രാ​ഫ്ട്‌​സ്മാ​ന്‍ സി​വി​ല്‍ ട്രേ​ഡി​ലേ​ക്കും ഒ​രു വ​ര്‍​ഷ കോ​ഴ്‌​സാ​യ വെ​ല്‍​ഡ​ര്‍ ട്രേ​ഡി​ലേ​ക്കും പ്ര​വേ​ശ​നം നേ​ടാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ നേ​രി​ട്ട് ഐ​ടി​ഐ​യി​ല്‍ കൗ​ണ്‍​സി​ലിം​ഗി​ന് ഹാ​ജ​രാ​ക​ണം. നോ​ണ്‍ മെ​ട്രി​ക് ഇ​ന്‍​ഡ​ക്‌​സ് 180 മാ​ര്‍​ക്ക് വ​രെ​യു​ള്ള​വ​രും എ​സ്‌​സി എ​സ്ടി മു​ഴു​വ​ന്‍ അ​പേ​ക്ഷ​ക​ര്‍​ക്കും ഒ​ക്ടോ​ബ​ര്‍ 23 ന​ട​ക്കു​ന്ന കൗ​ണ്‍​സി​ലിം​ഗി​ല്‍ പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 9497706885,9495194099.
സ്‌​കോ​ള​ര്‍​ഷി​പ്പി​ന്
അ​പേ​ക്ഷി​ക്കാം
കാ​സ​ർ​ഗോ​ഡ്: ആ​രോ​ഗ്യ​ഹാ​നി​ക്കി​ട​യാ​ക്കു​ന്ന ശു​ചീ​ക​ര​ണ തൊ​ഴി​ലു​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​രു​ടെ കു​ട്ടി​ക​ള്‍​ക്കു​ള്ള പ്രീ​മെ​ട്രി​ക് സ്‌​കോ​ള​ര്‍​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​ന്നു മു​ത​ല്‍ 10 വ​രെ ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 2021-22 വ​ര്‍​ഷ​ത്തെ സ്റ്റൈ​പ്പ​ന്‍റും അ​ഡ്‌​ഹോ​ക് ഗ്രാ​ന്‍റും അ​നു​വ​ദി​ക്കും. അ​പേ​ക്ഷ​ക​രു​ടെ ജാ​തി, വ​രു​മാ​നം എ​ന്നി​വ ബാ​ധ​ക​മ​ല്ല. തു​ക​ല്‍ ഉ​രി​ക്ക​ല്‍, തു​ക​ല്‍ ഊ​റ​ക്കി​ട​ല്‍, പാ​ഴ്‌​വ​സ്തു​ക്ക​ള്‍ പെ​റു​ക്കി വി​ല്‍​ക്ക​ല്‍, മാ​ലി​ന്യം നീ​ക്കം​ചെ​യ്യു​ന്ന പ്ര​വൃ​ത്തി​യി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍ എ​ന്നി​വ​രു​ടെ മ​ക്ക​ളാ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട ന​ഗ​ര​സ​ഭ /പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യി​ല്‍​നി​ന്നു​ള്ള സാ​ക്ഷ്യ​പ​ത്രം സ​ഹി​തം സ്‌​കൂ​ള്‍ മേ​ധാ​വി സാ​ക്ഷ്യ​പ്പെ​ടു​ത്തി ബ​ന്ധ​പ്പെ​ട്ട ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ല്‍ ന​വം​ബ​ര്‍ 10 ന​കം അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ​യോ​ടൊ​പ്പം വി​ദ്യാ​ര്‍​ഥി​യു​ടെ ബാ​ങ്ക് പാ​സ്ബു​ക്ക്, ആ​ധാ​ര്‍ കാ​ര്‍​ഡ് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പ് ഉ​ള്ള​ട​ക്കം ചെ​യ്യ​ണം.