തു​ട​ർ​ന​ട​പ​ടി​ക​ൾ വി​ദ​ഗ്ധ​സ​മി​തി രൂപീകരിച്ചു തീ​രു​മാ​നി​ക്കും
Thursday, October 21, 2021 1:06 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ വി​വി​ധ ഗോ​ഡൗ​ണു​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ നി​ര്‍​വീ​ര്യ​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് വി​ദ​ഗ്ധ സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ട് തേ​ടും. ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഇ​തി​നാ​യി വി​ദ​ഗ്ധ​സ​മി​തി രൂ​പീ​ക​രി​ക്കും. നി​രോ​ധി​ക്ക​പ്പെ​ട്ട കീ​ട​നാ​ശി​നി നി​ര്‍​വീ​ര്യ​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പെ​സ്റ്റി​സൈ​ഡ് ആ​ക്ടി​ല്‍ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളെ​ല്ലാം പ​രി​ശോ​ധി​ച്ചാ​വും വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ക്കു​ക. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ നി​ര്‍​വീ​ര്യ​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് യോ​ഗം നി​ര്‍​ദേ​ശി​ച്ചു. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഗ​ണി​ച്ച് വി​ദ​ഗ്ധ സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ട് പ്ര​കാ​ര​മാ​യി​രി​ക്കും ഇ​തു​സം​ബ​ന്ധി​ച്ച തു​ട​ര്‍​ന​ട​പ​ടി​ക​ളെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.
എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ നി​ര്‍​വീ​ര്യ​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച നി​ല​വി​ലെ പ​ദ്ധ​തി കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല ശാ​സ്ത്ര​ജ്ഞ​ര്‍ യോ​ഗ​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് നി​ര്‍​വീ​ര്യ​മാ​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ക​ൾ പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സ​മ​ര​സ​മി​തി​യും ജി​ല്ലാ പ​രി​സ്ഥി​തി സ​മി​തി​യും യോ​ഗ​ത്തി​ല്‍ ഉ​ന്ന​യി​ച്ചു. തു​ട​ര്‍​ന്ന് വി​ശ​ദ​മാ​യ ച​ര്‍​ച്ച​ക​ള്‍​ക്കൊ​ടു​വി​ലാ​ണ് വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.
ഈ ​മാ​സം 15 ന് ​നി​ർ​വീ​ര്യ​മാ​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ പി​സി​കെ, ജി​ല്ലാ ഭ​ര​ണ​കൂ​ടം എ​ന്നി​വ​യാ​ണ് ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഇ​തി​നാ​യി പെ​രി​യ ഗോ​ഡൗ​ണി​നു സ​മീ​പം നി​ർ​മി​ക്കു​ന്ന ടാ​ങ്ക് നി​ർ‍​മാ​ണം ആ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ചെ​ങ്ക​ൽ മേ​ഖ​ല​യി​ലെ സ​മ​രം കാ​ര​ണം ടാ​ങ്ക് നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ ക​ല്ല് ല​ഭി​ക്കാ​ത്ത​താ​ണ് നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ പ്ര​തി​ഷേ​ധ​വു​മാ​യി പു​ല്ലൂ​ർ-​പെ​രി​യ പ​ഞ്ചാ​യ​ത്തും എ​ൻ​ഡോ​സ​ൾ​ഫാ​ൻ പീ​ഡി​ത ജ​ന​കീ​യ​മു​ന്ന​ണി അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ​യും ലോ​ക ഭ​ക്ഷ്യ​സം​ഘ​ട​ന​യു​ടെ​യും യാ​തൊ​രു മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ​യാ​ണ് കാ​ർ​ഷി​ക​സ​ർ​വ​ക​ലാ​ശാ​ല​യെ ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന വി​വ​ര​വും പു​റ​ത്തു​വ​ന്നു. ഇ​തോ​ടെ​യാ​ണ് തീ​രു​മാ​നം പു​ന​രാ​ലോ​ചി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ബ​ന്ധി​ത​രാ​യ​ത്.
യോ​ഗ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഇ.​പി. രാ​ജ്മോ​ഹ​ന്‍, എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ സെ​ല്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​സ്. സ​ജീ​ദ്, പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. അ​ര​വി​ന്ദാ​ക്ഷ​ന്‍, കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല ഡീ​ന്‍ ഡോ. ​പി.​കെ. മി​നി, മു​ന്‍ ഡീ​ന്‍ ഡോ. ​പി.​ആ​ര്‍. സു​രേ​ഷ്, കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല ശാ​സ്ത്ര​ജ്ഞ​രാ​യ ഡോ. ​എ​ന്‍.​കെ. ബി​നി​ത, ഡോ. ​പി. നി​ധീ​ഷ്, പി​സി​കെ എ​ന്‍​ജി​നി​യ​ര്‍ വി​മ​ല്‍ സു​ന്ദ​ര്‍, അ​സി.​എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ എ​സ്. കൃ​ഷ്ണ​കു​മാ​ര്‍, എ​ന്‍​എ​ച്ച്എം ഡി​പി​എം ഡോ. ​റി​ജി​ത് കൃ​ഷ്ണ​ന്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​യു​ര്‍​വേ​ദം) ഡോ. ​ജോ​മി ജോ​സ​ഫ്, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍(​ഹോ​മി​യോ) ഡോ. ​സി.​എ​സ്. ആ​ശാ​മേ​രി, സ​മ​ര​സ​മി​തി പ്ര​തി​നി​ധി പി.​വി. സു​ധീ​ര്‍​കു​മാ​ര്‍, ജി​ല്ലാ പ​രി​സ്ഥി​തി സ​മി​തി പ്ര​തി​നി​ധി വി.​കെ.​വി​ന​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.