മാ​ലോം ടൗ​ണി​ല്‍ പാർക്കിംഗ് സൗകര്യമില്ല; ഗതാഗതക്കുരുക്ക് പതിവാകുന്നു
Thursday, October 21, 2021 1:06 AM IST
മാ​ലോം: ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ വീ​ര്‍​പ്പു​മു​ട്ടി മാ​ലോം ടൗ​ണ്‍. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ സ്ഥ​ല​മി​ല്ലാ​ത്ത​താ​ണ് ഏ​റ്റ​വും വ​ലി​യ ദു​രി​ത​മാ​കു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള​ട​ക്ക​മു​ള്ള സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന് മു​ന്നി​ല്‍​പ്പോ​ലും നി​ര്‍​ത്തി​യി​ടു​ന്ന​ത് ബ​സി​ല്‍ ക​യ​റു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു.

ടൗ​ണി​ല്‍ ഒ​രു ബ​സ് സ്റ്റാ​ന്‍​ഡ് നി​ര്‍​മി​ച്ച് സ്വ​കാ​ര്യ-​ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യാ​ല്‍ മാ​ത്ര​മേ ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​വു​ക​യു​ള്ളു​വെ​ന്ന് നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.