ജ​പ്പാ​നി​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ; വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു
Wednesday, October 20, 2021 12:42 AM IST
ക​ണ്ണൂ​ർ: ജ​പ്പാ​നി​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ് ക​ണ്ണൂ​രും അ​സാ​പും ചേ​ർ​ന്ന് വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. 23 ന് ​വൈ​കു​ന്നേ​രം 3.30 മു​ത​ൽ 4.30 വ​രെ വെ​ബ്എ​ക്സ് പ്ലാ​റ്റ്ഫോ​മി​ലാ​ണ് വെ​ബി​നാ​ർ ന​ട​ക്കു​ക.
ജ​പ്പാ​നി​ലെ വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് ഇ​ന്ത്യ​ൻ പ്ര​ഫ​ഷ​ണ​ലു​ക​ളു​ടെ റി​ക്രൂ​ട്ട്മെ​ന്‍റ് സു​ഗ​മ​മാക്കു​ന്ന​തി​നും ജാ​പ്പ​നീ​സ് ഭാ​ഷാ പ​രി​ശീ​ല​ന​വും ടെ​സ്റ്റിം​ഗ് സൗ​ക​ര്യ​ങ്ങ​ളും സ്ഥാ​പി​ക്കാ​നും ജാ​പ്പ​നീ​സ് സ​ർ​ക്കാ​ർ മു​ന്നോ​ട്ട് വ​ന്നി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ ഇ​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ നോ​ർ​ക്ക വ​കു​പ്പ് നേ​തൃ​ത്വം ന​ൽ​കും.
14 മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ൽ നൈ​പു​ണ്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ജാ​പ്പ​നീ​സ് ഭാ​ഷാ​പ്രാ​വീ​ണ്യം കൂ​ടെ നേ​ടി​യാ​ൽ ജ​പ്പാ​നി​ലേ​ക്ക് റി​ക്രൂ​ട്ട് ചെ​യ്യ​പ്പെ​ടും. ന​ഴ്സിം​ഗ്, കെ​ട്ടി​ട ശു​ചീ​ക​ര​ണം, മെ​റ്റീ​രി​യ​ൽ പ്രോ​സ​സിം​ഗ്, വ്യ​വ​സാ​യം, വ്യാ​വ​സാ​യി​ക യ​ന്ത്ര​ങ്ങ​ളു​ടെ നി​ർ​മാ​ണ വ്യ​വ​സാ​യം, ഇ​ല​ക്ട്രി​ക് ഇ​ല​ക്ട്രോ​ണി​ക്സ് ബ​ന്ധ​പ്പെ​ട്ട വ്യ​വ​സാ​യം, നി​ർ​മാ​ണ മേ​ഖ​ല, ക​പ്പ​ൽ നി​ർ​മാ​ണ​വും ക​പ്പ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​വ​സാ​യ​വും, ഓ​ട്ടോ​മൊ​ബൈ​ൽ സ​ർ​വീ​സ്, വ്യോ​മ​യാ​നം, ലോ​ജി​സ്റ്റി​ക്സ്, കൃ​ഷി, ഫി​ഷ​റീ​സ്, ഫു​ഡ് ആ​ൻ​ഡ് ബി​വ​റേ​ജ​സ് നി​ർ​മാ​ണ വ്യ​വ​സാ​യം, ഫു​ഡ് സ​ർ​വീ​സ് എ​ന്നി മേ​ഖ​ല​ക​ൾ​ക്കാ​ണ് ജ​പ്പാ​നി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​വു​ക. ഇ​ങ്ങ​നെ റി​ക്രൂ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജ​പ്പാ​ൻ സ​ർ​ക്കാ​ർ സ്പെ​സി​ഫൈ​ഡ്‌ സ്‌​കി​ൽ​ഡ് വ​ർ​ക്ക​ർ എ​ന്ന റെ​സി​ഡ​ൻ​സ് സ്റ്റാ​റ്റ​സ് ന​ൽ​കും. ജാ​പ്പ​നീ​സ് ഭാ​ഷാ​പ​രീ​ക്ഷ​യും (LGPTN 4) നൈ​പു​ണ്യ പ​രീ​ക്ഷ​യും ന​ട​ത്തി​യ​ശേ​ഷമാ​ണ് റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​വു​ക. വെ​ബി​നാ​റി​ൽ പ​ങ്കു​ചേ​രു​വാ​ൻ https:/bit.ly/ dioasap2 എ​ന്ന ഫോ​മി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ക. ഫോ​ൺ: 9495999627, 9400616909, 9495999681, 9495999692.