കൂ​ടു​ത​ല്‍ പേ​പ്പ​റു​ക​ള്‍ നോ​ക്കേ​ണ്ടി​വ​രു​ന്ന​ത് പ്ല​സ് വ​ണ്‍ മൂ​ല്യ​നി​ര്‍​ണ​യ​ത്തെ ബാ​ധി​ക്കു​മെ​ന്ന് എ​ഫ്എ​ച്ച്എ​സ്ടി​എ
Wednesday, October 20, 2021 12:41 AM IST
കാ​സ​ര്‍​ഗോ​ഡ്: പ്ല​സ് വ​ണ്‍ പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ര്‍​ണ​യ​ക്യാ​മ്പി​ല്‍ ഹാ​ജ​രാ​കാ​ത്ത അ​ധ്യാ​പ​ക​രു​ടെ പേ​പ്പ​ര്‍​കൂ​ടി മ​റ്റു​ള്ള​വ​ര്‍ അ​ധി​ക​മാ​യി മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്ത​ണ​മെ​ന്ന ഉ​ത്ത​ര​വ് ശ​രി​യാ​യ മൂ​ല്യ​നി​ര്‍​ണ​യ​ത്തെ ബാ​ധി​ക്കു​മെ​ന്ന് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (എ​ഫ്എ​ച്ച്എ​സ്ടി​എ) ജി​ല്ലാ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കൃ​ത്യ​മാ​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ നി​ശ്ചി​ത എ​ണ്ണം പേ​പ്പ​റു​ക​ള്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നി​രി​ക്കേ സ​മ​യം വ​ര്‍​ധി​പ്പി​ക്കാ​തെ പേ​പ്പ​റു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്.
ഇ​ത് മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന്‍റെ കൃ​ത്യ​ത​യെ​യും നി​ല​വാ​ര​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മേ​ല​ധി​കാ​രി​ക​ള്‍​ക്ക് ക​ത്ത് ന​ല്‍​കി​യി​ട്ടും ഇ​തു​വ​രെ അ​നു​കൂ​ല മ​റു​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഓ​രോ ക്യാ​മ്പു​ക​ളി​ലും ഈ ​വി​ഷ​യ​മു​ന്ന​യി​ച്ച് ക​ത്ത് ന​ല്‍​കാ​നും അ​നാ​വ​ശ്യ​മാ​യി അ​ടി​ച്ചേ​ല്‍​പ്പി​ക്ക​പ്പെ​ടു​ന്ന അ​ധി​ക പേ​പ്പ​റു​ക​ള്‍ മൂ​ല്യ​നി​ര്‍​ണ​യം ചെ​യ്യു​ന്ന​തി​ല്‍​നി​ന്നും മാ​റി​നി​ല്ക്കാ​നും ജി​ല്ലാ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ സു​ബി​ന്‍ ജോ​സ്, ക​ണ്‍​വീ​ന​ര്‍ സ​ദാ​ശി​വ​ന്‍, ട്ര​ഷ​റ​ര്‍ അ​ന്‍​വ​ര്‍, എ​എ​ച്ച്എ​സ്ടി​എ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ന്‍​വ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.