ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് സാ​യാ​ഹ്ന ധ​ര്‍​ണ ന​ട​ത്തി
Wednesday, October 20, 2021 12:41 AM IST
ബ​ന്ത​ടു​ക്ക: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ക​ര്‍​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ള്‍​ക്കും പാ​ച​ക​വാ​ത​ക വി​ല​വ​ര്‍​ധ​ന​യ്ക്കു​മെ​തി​രേ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ദു​മ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ടു​പ്പി​ല്‍ സാ​യാ​ഹ്ന ധ​ര്‍​ണ ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി അ​ര​മ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജീ​വോ ക​രി​വേ​ട​കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ര​തീ​ഷ് പു​തി​യ​പു​ര​യി​ല്‍, സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ന്‍ കോ​ലോ​ത്ത്, ക​ര്‍​ഷ​ക യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി ഈ​ഴ​കു​ന്നേ​ല്‍, ജ​നാ​ധി​പ​ത്യ വ​നി​താ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മേ​രി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ന്‍, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷ​നോ​ജ് ഫി​ലി​പ്പ്, ജോ​ണ്‍​സ​ണ്‍ പാ​റേ​ക്കാ​ട്ടി​ല്‍, മ​ത്താ​യി ആ​നി​മൂ​ട്ടി​ല്‍, സു​നി​ല്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.