ഗ്യാ​സ് ശ്മ​ശാ​ന​ം ഉ​ദ്ഘാ​ട​നം 23 ന്
Wednesday, October 20, 2021 12:41 AM IST
ചോ​യ്യ​ങ്കോ​ട്: കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചോ​യ്യ​ങ്കോ​ട് ചൂ​രി​പ്പാ​റ​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ "ശാ​ന്തി ഗേ​ഹം' ഗ്യാ​സ് ശ്മ​ശാ​നം 23 ന് ​രാ​വി​ലെ 11.30 ന് ​ഇ. ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​സ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ല​ക്ഷ്മി ഉ​പ​ഹാ​ര വി​ത​ര​ണ​വും നി​ര്‍​വ​ഹി​ക്കും.
ജി​ല്ലാ-​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും സം​സ്ഥാ​ന ശു​ചി​ത്വ മി​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ 65 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ആ​ധൂ​നി​ക​രീ​തി​യി​ലു​ള്ള ശ്മ​ശാ​നം നി​ര്‍​മി​ച്ച​ത്. ഒ​രു ദി​വ​സം 10 മൃ​ത​ദേ​ഹ​ങ്ങ​ള്‍​വ​രെ സം​സ്‌​ക​രി​ക്കാ​നു​ള​ള സം​വി​ധാ​നം ഇ​വി​ടെ​യു​ണ്ടാ​കും. പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം, 20,000 ലി​റ്റ​ര്‍ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള മ​ഴ​വെ​ള്ള സം​ഭ​ര​ണി, പൂ​ന്തോ​ട്ടം എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.