ക​ർ​ഷ​ക​രെ ദു​രി​ത​ക്ക​യ​ത്തി​ൽ​നി​ന്നും ക​ര​ക​യ​റ്റ​ണം: പി.​ജെ. ജോ​സ​ഫ്
Tuesday, October 19, 2021 1:16 AM IST
ഇ​രി​ട്ടി: കോ​വി​ഡി​ന്‍റെ​യും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി ക​ർ​ഷ​ക​ർ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ക​യും ജ​പ്തി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കു​ക​യും വേ​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ്. പാ​ർ​ട്ടി​യു​ടെ കാ​സ​ർ​ഗോ​ഡ് ജി​ല്ലാ നേ​തൃ​യോ​ഗം ഇ​രി​ട്ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ർ​ഷ​ക​ർ ക​ടു​ത്ത ദു​രി​ത്തി​ലാ​ണ്. റ​ബ​റി​ന് 250 രൂ​പ താ​ങ്ങു​വി​ല ന​ൽ​കു​മെ​ന്നു പ​റ​ഞ്ഞ​തും ന​ട​പ്പാ​ക്കി​യി​ല്ല. റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് ഇ​ന്നു​ള്ള സ​ബ്സി​ഡി തു​ക ന​ൽ​കാ​ൻ പോ​ലും ഇ​തു​വ​രെ സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​റ്റോ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​സി. തോ​മ​സ്, സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജോ​യി ഏ​ബ്ര​ഹാം, കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, കെ.​എ. ഫി​ലി​പ്പ്, ഗ്രേ​സ​മ്മ മാ​ത്യു, ജോ​സ​ഫ് മു​ള്ള​ൻ​മ​ട, ജോ​ർ​ജ് കാ​നാ​ട്ട്, ദി​നേ​ശ് ക​ർ​ത്ത, വ​ർ​ഗീ​സ് വ​യ​ലാ​മ​ണ്ണി​ൽ, ഏ​ബ്ര​ഹാം തോ​ണ​ക്ക​ര, ജോ​ർ​ജ് പൈ​നാ​പ്പ​ള്ളി, പ്രി​ൻ​സ് ജോ​സ​ഫ്, കു​ര്യാ​ച്ച​ൻ പു​ളി​ക്ക​പ്പ​ട​വി​ൽ, ജ​യിം​സ് ക​ണി​പ്പ​ള്ളി, ഫി​ലി​പ്പ് ചാ​രാ​ത്ത്, ജോ​സ് കാ​വു​ങ്ക​ൽ, ജോ​സ് തേ​ക്കു​കാ​ട്ടി​ൽ, ജോ​ളി തോ​മ​സ്, ബി​നോ​യി വ​ള്ളോ​പ്പി​ള്ളി, ജോ​യി മാ​രി​യാ​ടി​യി​ൽ, ബി​ജു പു​തു​പ്പ​ള്ളി ത​കി​ടി​യേ​ൽ, ജോ​സ് തേ​ക്കും​കാ​ട്ടി​ൽ, ഫ്രാ​ൻ​സി​സ് കാ​ടം​കാ​വി​ൽ, ഷോ​ബി ഫി​ലി​പ്പ്, ഷൈ​ജു ബി​രി​ക്കു​ളം, മ​നോ​ജ് വ​ലി​യ​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.