ജീ​വ​ന​ക്കാ​രു​ടെ മ​നോ​വീ​ര്യം ത​ക​ർ​ക്കു​ന്ന സ്ഥ​ലം​മാ​റ്റം അ​വ​സാ​നി​പ്പി​ക്ക​ണം: എ​ൻ​ജി​ഇ​എ
Tuesday, October 19, 2021 1:16 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജീ​വ​ന​ക്കാ​രു​ടെ മ​നോ​വീ​ര്യം ത​ക​ർ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സ്ഥ​ലം മാ​റ്റം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് നോ​ൺ ഗ​സ​റ്റ് എം​പ്ലോ​യീ​സ് അ​സാ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​ര​ണ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യാ​തൊ​രു മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ​യാ​ണ് ജി​ല്ല​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ കാ​ല​കാ​ല​ങ്ങ​ളി​ലാ​യി സ്ഥ​ലം​മാ​റ്റം ന​ട​ന്നു​വ​രു​ന്ന​ത്. കാ​സ​ർ​ഗോ​ഡ് ജി​ല്ല മ​റ്റു ജി​ല്ല​കാ​ർ​ക്ക് പ​ണി​ഷ്മെ​ന്‍റ് ട്രാ​ൻ​സ്ഫ​ർ ന​ട​ത്താ​വു​ന്ന ജി​ല്ല​യാ​യി മാ​റ്റു​ന്ന പ്ര​വ​ണ​ത അ​വ​സാ​നി​പ്പി​ക്ക​ണം. അ​തോ​ടൊ​പ്പം ജി​ല്ല​യു​ടെ പി​ന്നോ​ക്കാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​ന് കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക്കാ​രാ​യ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ജി​ല്ല​യി​ൽ​ത്ത​ന്നെ പ​ര​മാ​വ​ധി നി​യ​മ​നം ന​ട​ത്തി സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​നും സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് മെം​ബ​ർ ഇ.​വി. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​സി​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​വി കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ. ​ബാ​ബു, ജോ​ൺ ഐ​മ​ൻ, ടി. ​ദേ​വ​ദാ​സ്, ഒ.​ടി. സു​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.