ചെ​റു​കി​ട ​മ​ത്സ്യവി​ത​ര​ണ തൊ​ഴി​ലാ​ളി​ക​ളെ ആ​പ്പി​ലാ​ക്കി സ​ർ​ക്കാ​രി​ന്‍റെ "മീ​മീ' ആ​പ്പ്
Tuesday, October 19, 2021 1:15 AM IST
സ്വ​ന്തം ലേ​ഖി​ക
ക​ണ്ണൂ​ർ: ഓ​ൺ​ലൈ​ൻ മ​ത്സ്യ​വ്യാ​പാ​രം ത​കൃ​തി​യാ​യി ന​ട​ക്കു​ന്പോ​ൾ പ്ര​തി​സ​ന്ധി​യി​ലാ​യ​ത് ചെ​റു​കി​ട​ മ​ത്സ്യവി​ത​ര​ണ തൊ​ഴി​ലാ​ളി​ക​ൾ. ഓ​ൺ​ലൈ​ൻ മ​ത്സ്യവി​പ​ണ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ "മീ​മീ' ആ​പ്പാ​ണ് തൊ​ഴി​ലാ​ളി​ക​ളെ വെ​ട്ടി​ലാ​ക്കു​ന്ന​ത്. വി​വി​ധ ജി​ല്ല​ക​ളി​ൽ ആ​പ്പ് പ്ര​വ​ർ​ത്ത​നമാ​രം​ഭി​ച്ചുക​ഴി​ഞ്ഞു.
ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ആ​പ്പ് ഉ​ട​ൻ പ്ര​വ​ർ​ത്ത​നമാ​രം​ഭി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ആ​പ്പ് വ​രു​ന്ന​തോ​ടെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന​ത് പ​ര​ന്പ​രാ​ഗ​ത മ​ത്സ്യവി​ത​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​യി​രി​ക്കും. ത​ല​ച്ചു​മ​ടാ​യും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലു​മെ​ല്ലാ​മാ​ണ് തൊ​ഴി​ലാ​ളി​ക​ൾ മ​ത്സ്യം ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി കു​റ​ഞ്ഞു​വെ​ങ്കി​ലും നേ​രി​ട്ടു​ള്ള ക​ച്ച​വ​ടം ജ​ന​ങ്ങ​ൾ​ക്ക് ഇ​പ്പോ​ഴും ഭ​യ​മാ​ണ്. അ​തു​കൊ​ണ്ട് ആ​പ്പ് പ്ര​വ​ർ​ത്ത​നമാ​രം​ഭി​ച്ചാ​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളും ആ​പ്പി​നെ ആ​ശ്ര​യി​ക്കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് പേരാണ് പ​ര​ന്പ​രാ​ഗ​തരീ​തി​യി​ൽ മ​ത്സ്യവി​ത​ര​ണം ന​ട​ത്തു​ന്ന​ത്. സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ആ​പ്പി​ൽ മ​ത്സ്യവി​പ​ണ​ന​വു​മാ​യി യാ​തൊ​രു ബ​ന്ധ​മി​ല്ലാ​ത്ത​വ​രെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ളാ​യി നി​യ​മി​ക്കു​ന്ന​ത്. ഇ​തു​വ​ഴി ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കേ​ണ്ടു​ന്ന തൊ​ഴി​ൽ ഇ​ല്ലാ​താ​കു​ക​യാ​ണെ​ന്നാ​ണ് പ​ര​ന്പ​രാ​ഗ​ത മ​ത്സ്യവി​ത​ര​ണ തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. വ​ൻ​കി​ട കോ​ർ​പ​റേ​റ്റു​ക​ൾക്ക് ഈ ​മേ​ഖ​ല​യെ വി​ൽ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​യുന്നു. ആശങ്കകൾ ചൂണ്ടിക്കാട്ടി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​നു​കൂ​ല ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്നും വി​ത​ര​ണ തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.
യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ "മീ​മീ' ആ​പ്പ് പു​റ​ത്തി​റ​ക്കി​യ​ത്. ആ​പ്പ് വ​ഴി ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് മ​ത്സ്യ​വും അ​നു​ബ​ന്ധ​സാ​ധ​ന​ങ്ങ​ളും വീ​ട്ടി​ലെ​ത്തി​ക്കും. ഉ​ൾ​നാ​ട​ൻ മ​ത്സ്യവി​പ​ണ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​കയെ​ന്ന ല​ക്ഷ്യ​വും ആ​പ്പി​നു​ണ്ട്. പ​ര​ന്പ​രാ​ഗ​ത മ​ത്സ്യവി​ത​ര​ണ തൊ​ഴി​ൽ മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന സ​മീ​പ​ന​ത്തി​ൽനി​ന്ന് സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം.