വി​ള ഇ​ൻ​ഷ്വ​റ​ൻ​സി​ന്‍റെ പേ​രി​ൽ കൃ​ഷി​വ​കു​പ്പ് ക​ർ​ഷ​ക​രെ ക​ബ​ളി​പ്പി​ക്കു​ന്നു
Tuesday, October 19, 2021 1:15 AM IST
ക​ണി​ച്ചാ​ർ: വി​ള ഇ​ൻ​ഷ്വ​റ​ൻ​സി​ന്‍റെ പേ​രി​ൽ കൃ​ഷി​വ​കു​പ്പ് ക​ർ​ഷ​ക​രെ വ​ട്ടം​ക​റ​ക്കു​ന്നു. ഇ​പ്പോ​ൾ വി​ള ഇ​ൻ​ഷ്വ​ർ തു​ക​യ്ക്കാ​യി ക​ർ​ഷ​ക​ർ സ​മീ​പി​ക്കു​ന്പോ​ൾ ഇ​ൻ​ഷ്വ​റ​ൻ​സി​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞു​വെ​ന്ന മ​റു​പ​ടി​യാ​ണു ല​ഭി​ക്കു​ന്ന​ത്. പ്ര​ധാ​ന​മാ​യും വാ​ഴ​ക്ക​ർ​ഷ​ക​രാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്. കു​ര​ങ്ങു​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് പ​ല ക​ർ​ഷ​ക​രും ത​ങ്ങ​ളു​ടെ വാ​ഴ​ക​ൾ ഇ​ൻ​ഷ്വ​ർ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്. നേ​ന്ത്ര​ക്കു​ല കു​ര​ങ്ങു​ക​ൾ തി​ന്നു​തീ​ർ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വി​ള ഇ​ൻ​ഷ്വ​ർ തു​ക​യ്ക്കാ​യി അ​പേ​ക്ഷി​ച്ച​പ്പോ​ഴാ​ണ് പോ​ളി​സി കാ​ലാ​വ​ധി ക​ഴി​ഞ്ഞു​വെ​ന്ന മ​റു​പ​ടി ല​ഭി​ക്കു​ന്ന​ത്.

വ​ന്യ​മൃ​ഗ​ങ്ങ​ൾ വി​ള​ക​ൾ ന​ശി​പ്പി​ച്ചാ​ലും ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കു​മ​ല്ലോ​യെ​ന്ന ധൈ​ര്യ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഇ​രു​ട്ട​ടി​യാ​യി​രി​ക്കു​ക​യാ​ണ് പു​തി​യ തീ​രു​മാ​നം. വാ​ഴ കു​ല​ച്ച​തി​ന് 300 രൂ​പ, കു​ല​യ്ക്കാ​ത്ത​തി​ന് 150 രൂ​പ എ​ന്നീ​നി​ര​ക്കു​ക​ളി​ൽ തു​ക ല​ഭി​ക്കേ​ണ്ട​താ​ണ്. കു​ര​ങ്ങു​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചാ​ൽ വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് ന​ൽ​കാ​നാ​കി​ല്ലെ​ന്നാ​യി​രു​ന്നു ആ​ദ്യം കൃ​ഷി​വ​കു​പ്പി​ന്‍റെ നി​ല​പാ​ട്. പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തോ​ടെ നി​ല​പാ​ട് മാ​റ്റി. എ​ന്നാ​ൽ ഇ​പ്പോ​ൾ കാ​ലാ​വ​ധി ക​ഴി​ഞ്ഞു​വെ​ന്നു പ​റ​ഞ്ഞ് കൈ​മ​ല​ർ​ത്തു​ക​യാ​ണ് കൃ​ഷി വ​കു​പ്പ്. പ​ല​രും ത​ങ്ങ​ളു​ടെ വി​ള​ക​ൾ ഇ​ൻ​ഷ്വ​ർ ചെ​യ്തി​ട്ട് ഒ​രു വ​ർ​ഷ​മാ​കാ​ൻ ഇ​നി​യും ഒ​രു മാ​സം ബാ​ക്കി​യു​ണ്ട്. വി​ള​വെ​ടു​പ്പു​വ​രെ ഇ​ൻ​ഷ്വ​ർ പ​രി​ര​ക്ഷ​യു​ണ്ടെ​ന്ന് ബോ​ണ്ടി​ൽ പ്ര​ത്യേ​കം പ​റ​യു​ന്നു​മു​ണ്ട്.

2020 ന​വം​ബ​ർ 11 നാ​ണ് എ​ല​പ്പീ​ടി​ക​യി​ലെ ഞൊ​ണ്ടി​ക്ക​ൽ അ​ഭി​ലാ​ഷ് ത​ന്‍റെ 1200 നേ​ന്ത്ര​വാ​ഴ​ക​ൾ ഒ​ന്നി​ന് മൂ​ന്നു രൂ​പ പ്രീ​മി​യം ന​ൽ​കി ഇ​ൻ​ഷ്വ​ർ ചെ​യ്ത​ത്. തു​ക ജി​ല്ലാ ബാ​ങ്ക് വ​ഴി അ​ട​യ്ക്കു​ക​യും ചെ​യ്തു. കേ​ര​ള ഗ​വ​ർ​ണ​ർ​ക്കു​വേ​ണ്ടി പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ഒ​പ്പി​ട്ട ബോ​ണ്ട് ര​സീ​തും ല​ഭി​ച്ചു. പോ​ളി​സി

യു​ടെ കാ​ലാ​വ​ധി വി​ള​വെ​ടു​പ്പു​വ​രെ​യെ​ന്ന് കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. മാ​ത്ര​മ​ല്ല വി​ള​ക​ളു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ല​വ​ധി ഒ​രു വ​ർ​ഷ​മാ​ണ്. തെ​ങ്ങ്, റ​ബ​ർ തു​ട​ങ്ങി​യ നാ​ണ്യ​വി​ള​ക​ളാ​ണെ​ങ്കി​ൽ മൂ​ന്നു വ​ർ​ഷം വ​രെ ഇ​ർ​ഷ്വ​ർ ചെ​യ്യാം. ഇ​തു​വ​രെ കാ​ല​വ​ധി ക​ഴി​ഞ്ഞി​ട്ടു​മി​ല്ല.

വി​ള​നാ​ശ​മു​ണ്ടാ​യ​തോ​ടെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​ൻ അ​ക്ഷ​യ​കേ​ന്ദ്രം വ​ഴി ശ്ര​മി​ച്ച​പ്പോ​ഴാ​ണ് വി​ള ഇ​ൻ​ഷ്വ​റ​ൻ​സി​ന്‍റെ വെ​ബ്സൈ​റ്റി​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞു എ​ന്ന അ​റി​യി​പ്പ് ല​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് കൃ​ഷി​ഭ​വ​നെ സ​മീ​പി​ച്ച​പ്പോ​ഴും അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കു​ക മാ​ത്ര​മാ​ണ് പോം​വ​ഴി​യെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി​യാ​ണ് അ​ഭി​ലാ​ഷ് വാ​ഴ​ക്കൃ​ഷി ചെ​യ്ത​ത്. നാ​ശ​ന​ഷ്ട​മു​ണ്ടാ​യാ​ൽ വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് ല​ഭി​ക്കു​മ​ല്ലോ​യെ​ന്ന ധൈ​ര്യ​മാ​യി​രു​ന്നു മു​ത​ൽ​ക്കൂ​ട്ട്. ഓ​രോ വാ​ഴ​യ്ക്കും 250 രൂ​പ​യി​ലേ​റെ ചെ​ല​വാ​ക്കി. ഇ​തി​ൽ 800 ലേ​റെ വാ​ഴ​ക​ൾ പ​ല​പ്പോ​ഴാ​യി കു​ര​ങ്ങു​ക​ൾ കൂ​ട്ട​മാ​യി വ​ന്നു ന​ശി​പ്പി​ച്ചു. 150 എ​ണ്ണം കാ​റ്റി​ൽ ന​ശി​ച്ചി​രു​ന്നു. വ​ന​ത്തി​ന് സ​മീ​പ​ത്താ​യു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന്‍റെ തോ​ട്ട​ത്തി​ൽ കു​ര​ങ്ങു​ക​ൾ രാ​ത്രി​യി​ലും പ​ക​ലു​മാ​യി വി​ള ന​ശി​പ്പി​ക്കു​ക​യാ​ണ്. ‌ലോ​ണെ​ടു​ത്തും ക​ടം വാ​ങ്ങി​യും തോ​ട്ട​ത്തി​നു​ചു​റ്റും 80,000 രൂ​പ മു​ട​ക്കി ഫെ​ൻ​സിം​ഗ്, 30,000 രൂ​പ​യു​ടെ വ​ല തു​ട​ങ്ങി വ​ന്യ​മൃ​ഗ​ങ്ങ​ളെ ത​ട​യാ​ൻ സ്വീ​ക​രി​ക്കാ​നാ​വു​ന്ന മാ​ർ​ഗ​ങ്ങ​ളെ​ല്ലാം ഏ​ർ​പ്പെ​ടു​ത്തി. തോ​ട്ടം ന​ന​യ്ക്കാ​ൻ 35,000 രൂ​പ മു​ട​ക്കി​യാ​ണ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. മു​ഴു​വ​ൻ കു​ര​ങ്ങു​ക​ൾ തി​ന്ന​തും പ​കു​തി തി​ന്ന​തു​മാ​യ വാ​ഴ​ക്കു​ല​ക​ളാ​ണ് ഇ​പ്പോ​ൾ തോ​ട്ട​ത്തി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത്. അ​വ​ശേ​ഷി​ക്കു​ന്ന​വ​യും ഓ​രോ ദി​വ​സ​വും തി​ന്നു​തീ​ർ​ക്കു​ന്നു.