കൊ​പ്ര​ ഷെ​ഡി​ന് തീ​പി​ടി​ച്ചു; ര​ണ്ട​ര ക്വി​ന്‍റ​ലോ​ളം കൊ​പ്ര ന​ശി​ച്ചു
Saturday, October 16, 2021 1:16 AM IST
ഇ​രി​യ: മ​ല​ഞ്ച​ര​ക്ക് സ്ഥാ​പ​ന​ത്തി​ലെ കൊ​പ്ര ഷെ​ഡി​ന് തീ​പി​ടി​ച്ച് ര​ണ്ട​ര ക്വി​ന്‍റ​ലോ​ളം കൊ​പ്ര ക​ത്തി​ന​ശി​ച്ചു. അ​ട്ടേ​ങ്ങാ​നം ത​ട്ടു​മ്മ​ലി​ലെ വി​ട്ട​ല്‍ അ​ഗ്രോ ഇ​ന്‍​ഡ​സ്ട്രി​യി​ലെ കൊ​പ്ര ഷെ​ഡി​നാ​ണ് തീ ​പി​ടി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് തീ ​ക​ണ്ട​ത്.
കാ​ഞ്ഞ​ങ്ങാ​ട്ടു​നി​ന്നും അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ന​സ​റു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യു​ടെ ര​ണ്ടു യൂ​ണി​റ്റു​ക​ളെ​ത്തി ഫോം ​ലാ​യ​നി ത​ളി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്. അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സ​തീ​ശ​ന്‍, സേ​നാം​ഗ​ങ്ങ​ളാ​യ ജ​യ​രാ​ജ്, ശ​ര​ത് ലാ​ല്‍, അ​രു​ണ്‍, അ​ജ്മ​ല്‍ ഷാ, ​ഷി​ജു, സു​ധീ​ഷ് കു​മാ​ര്‍, ഹോം​ഗാ​ര്‍​ഡു​മാ​രാ​യ പ്ര​ഭാ​ക​ര​ന്‍, നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.