കു​ടും​ബ​ശ്രീ കാ​ര്‍​ഷി​ക​വാ​യ്പാ വി​ത​ര​ണ​ം: ര​ണ്ടാം​ഘ​ട്ട​ത്തി​നു തു​ട​ക്ക​മാ​യി
Thursday, October 14, 2021 1:06 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ധ​ന​ല​ക്ഷ്മി ബാ​ങ്ക് ചീ​മേ​നി-​ക​യ്യൂ​ര്‍ ശാ​ഖ ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ ഗ്രൂ​പ്പു​ക​ള്‍​ക്ക് ന​ല്‍​കു​ന്ന ലി​ങ്കേ​ജ് വാ​യ്പ ര​ണ്ടാം​ഘ​ട്ട വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന ജോ​ണി നി​ര്‍​വ​ഹി​ച്ചു. ബാ​ങ്ക് മാ​നേ​ജ​ര്‍ സ​നു ജോ​സ് ന​ടു​വി​ലേ​ക്കു​റ്റ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റി​നു ചെ​ക്ക് കൈ​മാ​റി. സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ലി​സി അ​ന്ത്യാം​കു​ളം, ബാ​ങ്ക് മൈ​ക്രോ ക്രെ​ഡി​റ്റ് ഓ​ഫീ​സ​ര്‍ അ​ര​വി​ന്ദാ​ക്ഷ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ ആ​റ് കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ള്‍​ക്ക് കാ​ര്‍​ഷി​കാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി 65,60,000 രൂ​പ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.