‘ആ​ഴ്‌​സെ​നി​ക് ആ​ല്‍​ബം വി​ഷ​മാണെ​ന്ന പ്ര​ചാ​ര​ണം വ്യാ​ജം’
Thursday, October 14, 2021 1:06 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രോ​ഗ പ്ര​തി​രോ​ധ ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര ആ​യു​ഷ് വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ച ആ​ഴ്‌​സെ​നി​ക് ആ​ല്‍​ബം വി​ഷ​മാ​ണെ​ന്ന പ്ര​ചാ​ര​ണം വ്യാ​ജ​മാ​ണെ​ന്ന് ഹോ​മി​യോ​പ്പ​തി വ​കു​പ്പ് അ​റി​യി​ച്ചു.
മ​രു​ന്നി​ന് പാ​ര്‍​ശ്വ ഫ​ല​ങ്ങ​ള്‍ ഉ​ണ്ടെ​ന്ന പ്ര​ച​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. 127 ല​ധി​കം രാ​ജ്യ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന ഈ ​മ​രു​ന്നി​ന് യാ​തൊ​രു പാ​ര്‍​ശ്വ ഫ​ല​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. ഇ​ന്‍​ഫ്ള​മേ​റ്റ​റി ഡി​സീ​സ്, ആ​സ​ത്മ, ഇ​മ്യൂ​ണോ​ള​ജി​ക്ക​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ തു​ട​ങ്ങി നി​ര​വ​ധി രോ​ഗാ​വ​സ്ഥ​ക​ള്‍​ക്ക് കു​ട്ടി​ക​ളു​ള്‍​പ്പെ​ടെ ഏ​തു പ്രാ​യ​ക്കാ​ര്‍​ക്കും ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാം. പ്ര​കൃ​തി ദ​ത്ത​മാ​യി ല​ഭി​ക്കു​ന്ന ആ​ഴ്‌​സെ​നി​ക് ഓ​ക്‌​സൈ​ഡ് എ​ന്ന മൂ​ല​കം ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​മ​രു​ന്ന് നി​ര്‍​മി​ക്കു​ന്ന​ത്. ആ​ഴ്‌​സെ​നി​ക് എ​ന്ന ഹെ​വി മെ​റ്റ​ല്‍ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന പ്ര​ച​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.
എ​ച്ച്പി​ഐ​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു ജി​എം​പി ഗു​ണ​നി​ല​വാ​ര​ത്തോ​ടു കൂ​ടി മാ​ത്ര​മാ​ണ് ഇ​ന്ത്യ​യി​ല്‍ ആ​ഴ്‌​സെ​നി​ക് ആ​ല്‍​ബം ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ ഹോ​മി​യോ​പ്പ​തി മ​രു​ന്നു​ക​ളും നി​ര്‍​മി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഹോ​മി​യോ​പ്പ​തി മ​രു​ന്നു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​ത് സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ല്‍ ഉ​ള്ള ആ​ല​പ്പു​ഴ​യി​ലെ ഹോം​കോ എ​ന്ന സ​ഹ​ക​ര​ണ മ​രു​ന്ന് നി​ര്‍​മാ​ണ ശാ​ല​യാ​ണ്. ഇ​വി​ടെ​നി​ന്നും ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും ഇ​ന്ത്യ​യ്ക്ക് പു​റ​ത്തു ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കും മ​രു​ന്ന് ക​യ​റ്റി അ​യ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഹോ​മി​യോ​പ്പ​തി​ക്കെ​തി​രാ​യ ബോ​ധ​പൂ​ര്‍​വ​മാ​യ കു​പ്ര​ച​ര​ണ​ങ്ങ​ള്‍​ക്കെ​തി​രേ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ര്‍​ത്താ​ന്‍ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.