ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്
Thursday, October 14, 2021 1:06 AM IST
പെ​രി​യ: മൂ​ന്നാം​ക​ട​വ് വ​ള​വി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ജീ​പ്പ് വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് മ​റി​ഞ്ഞ് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. കു​ണ്ടം​കു​ഴി വേ​ളാ​യി സ്വ​ദേ​ശി രാ​ഘ​വ​ൻ, ഭാ​ര്യ ലീ​ല, മ​ക്ക​ളാ​യ അ​നു​രാ​ഗ്, അ​ന​ഘ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ മാ​വു​ങ്കാ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ കാ​ഞ്ഞ​ങ്ങാ​ട് പോ​യി മ​ട​ങ്ങി വ​ര​വെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ‌‌
ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ഇ​വി​ടെ ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചി​രു​ന്നു. സ്ഥി​ര​മാ​യി അ​പ​ക​ടം ന​ട​ക്കു​ന്ന മേ​ഖ​ല​യാ​യി​ട്ടും യാ​തൊ​രു സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.