പൈ​സ​ക്ക​രി ദേ​വ​മാ​താ​യി​ൽ സ​യ​ൻ​സ് ബാ​ച്ച് അ​നു​വ​ദി​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്
Thursday, October 14, 2021 1:06 AM IST
പ​യ്യാ​വൂ​ർ: പൈ​സ​ക്ക​രി ദേ​വ​മാ​താ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് ടു ​സ​യ​ൻ​സ് ബാ​ച്ച് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പൈ​സ​ക്ക​രി ഫോ​റോ​ന വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും നി​വ​ദേ​നം ന​ൽ​കി. ഉ​ന്ന​ത​വി​ജ​യം നേ​ടി​യ കു​ട്ടി​ക​ൾ ഏ​റെ ആ​ഗ്ര​ഹി​ക്കു​ന്ന സ​യ​ൻ​സ് ബാ​ച്ചി​ന് അ​നു​മ​തി ഇ​ല്ലാ​ത്ത​തി​നാ​ൽ ഏ​റെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​കു​ക​യാ​ണെ​ന്നും.
അ​ടു​ത്തു​ള്ള ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലൊ​ന്നും ഈ ​മ​ല​യോ​ര​പ്ര​ദേ​ശ​ത്തു​നി​ന്നു​ള്ള എ​ല്ലാ കു​ട്ടി​ക​ൾ​ക്കും പ്ര​വേ​ശ​ന​സാ​ധ്യ​ത കു​റ​വാ​ണെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഗ​താ​ഗ​ത​സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വും മ​ല​യോ​ര മേ​ഖ​ല​യു​മാ​യ​തി​നാ​ൽ പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള പ​ഠ​നം കു​ട്ടി​ക​ൾ​ക്കും അ​വ​രെ അ​യ​ക്കു​ന്ന ര​ക്ഷി​താ​ക്ക​ൾ​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ്വാ​ശ്ര​യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​വി​ദ്യാ​ല​യ​ത്തി​ൽ പ്ല​സ്ടു സ​യ​ൻ​സ് കോ​ഴ്സ് അ​നു​വ​ദി​ച്ചു​ത​ന്നാ​ൽ ഈ ​പ്ര​ദേ​ശ​ത്തെ വ​ള​രെ​യേ​റെ കു​ട്ടി​ക​ളു​ടെ പ​ഠ​ന​സൗ​ക​ര്യം ഉ‍​യ​ർ​ത്താ​ൻ പ്ര​സ്തു​ത ന​ട​പ​ടി സ​ഹാ​യ​മാ​കും. സ​ർ​ക്കാ​രി​ന് യാ​തൊ​രു​വി​ധ അ​ധി​ക ബാ​ധ്യ​ത​യും ഇ​ല്ലാ​തെ ഇ​ത് സാ​ധ്യ​മാ​ക്കാ​നാ​കു​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു.
നി​ല​വി​ൽ പൈ​സ​ക്ക​രി ദേ​വ​മാ​താ, ച​ന്ദ​ന​ക്കാം​പാ​റ ചെ​റു​പു​ഷ്പം , പ​യ്യാ​വൂ​ർ സേ​ക്ര​ഡ് ഹാ​ർ​ട്ട്, പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​യാ​യ മ​ണി​ക്ക​ട​വ്, നെ​ല്ലി​ക്കു​റ്റി എ​ന്നീ ഹൈ​സ്കൂ​ളു​ക​ളി​ലാ​ണ് പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന​തെ​ന്നും എ​സ്എ​സ്എ​ൽ​സി പ​ഠ​ന​ത്തി​ന് ശേ​ഷം സ​യ​ൻ​സ് ഗ്രൂ​പ്പ് എ​ടു​ത്ത് പ​ഠി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​ല​വി​ൽ സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​യ്യാ​വൂ​ർ സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹൈ​സ്കൂ​ളി​ൽ മാ​ത്ര​മാ​ണ് സ​മീ​പ​കാ​ല​ത്ത് എ​യ്ഡ​ഡ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ഈ ​മേ​ഖ​ല​യി​ലെ കു​ട്ടി​ക​ളു​ടെ പ​ഠ​ന അ​സൗ​ക​ര്യം മൂ​ലം സ്വാ​ശ്ര​യ മേ​ഖ​ല​യി​ൽ പൈ​സ​ക്ക​രി ദേ​വ​മാ​താ​യി​ലും പ​യ്യാ​വൂ​ർ സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹൈ​സ്കൂ​ളി​ലും ച​ന്ദ​ന​ക്കാം​പാ​റ ചെ​റു​പു​ഷ്പം ഹൈ​സ്കൂ​ളി​ലും സ്വാ​ശ്ര​യ മേ​ഖ​ല​യി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ആ​രം​ഭി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ നി​ല​വി​ൽ പൈ​സ​ക്ക​രി​യി​ൽ മാ​ത്ര​മാ​ണ് സ്വാ​ശ്ര​യ മേ​ഖ​ല​യി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​രം​ഭ​കാ​ലം മു​ത​ൽ ഈ ​വ​ർ​ഷം വ​രെ ഉ​ന്ന​ത പ​ഠ​ന​നി​ല​വാ​ര​വും അ​ച്ച​ട​ക്ക​വു​മു​ള്ള ഒ​രു മാ​തൃ​ക സ്ഥാ​പ​ന​മാ​ക്കി ഈ ​വി​ദ്യാ​ല​യ​ത്തെ മാ​നേ​ജ്മെ​ന്‍റും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്നു നി​ല​നി​ർ​ത്തു​ന്നു.
ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച മ​നോ​ഹ​ര​മാ​യ കെ​ട്ടി​ട​വും സു​സ​ജ്ജ​മാ​യ ലാ​ബ് സൗ​ക​ര്യ​ങ്ങ​ളും മി​ക​ച്ച അ​ധ്യാ​പ​ക​രു​ടെ സേ​വ​ന​വും ഇ​വി​ടെ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ നി​ല​വി​ൽ ഹോം ​സ​യ​ൻ​സ്, കൊ​മേ​ഴ്സ് ബാ​ച്ചു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​തെ​ന്നും നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു.