പാ​മ​ത്ത​ട്ടി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി നി​ൽ​പ്പു​സ​മ​രം ന​ട​ത്തി
Wednesday, October 13, 2021 1:04 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കോ​ട്ട​ഞ്ചേ​രി​യി​ലെ പാ​മ​ത്ത​ട്ട് മ​ല​യി​ൽ ഖ​ന​നാ​നു​മ​തി റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ൽ​പ്പു​സ​മ​രം ന​ട​ത്തി. ജി​ല്ലാ പ​രി​സ്ഥി​തി സ​മി​തി ക​ള​ക്ടേ​റ്റി​ന് മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം പ്ര​ഫ. വി. ​ഗോ​പി​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​വി. രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി.​കെ. വി​ന​യ​ൻ, പി. ​കൃ​ഷ്ണ​ൻ പു​ല്ലൂ​ർ, ജ​യ​ൻ നീ​ലേ​ശ്വ​രം, രാ​മ​കൃ​ഷ്ണ​ൻ വാ​ണി​യ​മ്പാ​റ, പ​വി​ത്ര​ൻ തോ​യ​മ്മ​ൽ, ത​മ്പാ​ൻ വാ​ഴു​ന്നോ​റ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കോ​ട്ട​ഞ്ചേ​രി പാ​മ​ത്ത​ട്ട് സം​ര​ക്ഷ​ണ സ​മി​തി, ജി​ല്ലാ പ​രി​സ്ഥി​തി സ​മി​തി, ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത്, സീ​ക്ക്, ഗ്രീ​ൻ​വാ​ല്യു സൊ​സൈ​റ്റി, കെ​പി​ജെ​എ​സ്, നെ​യ്ത​ൽ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ലോ​ത്ത്‌ വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ മു​ന്നി​ൽ ബ​ളാ​ൽ പ​ഞ്ചാ​യ​ത്തം​ഗം മോ​ൻ​സി ജോ​യ് ഉ​ത്ഘാ​ട​നം ചെ​യ്തു. സ​ണ്ണി പൈ​ക​ട, അ​നീ​ഷ് കു​ഞ്ഞി​രാ​മ​ൻ, കെ.​എ​സ്.​ര​മ​ണി, ഉ​ഷാ​കു​മാ​രി, ഷി​നോ​ജ് ഇ​ളം​തു​രു​ത്തി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൊ​ന്ന​ക്കാ​ട് പോ​സ്റ്റ്‌ ഓ​ഫീ​സി​ന് മു​ന്നി​ൽ ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത്‌ മു​ൻ മെം​ബ​ർ കെ.​വി. കൃ​ഷ്ണ​ൻ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ത്യൂ​സ് വ​ലി​യ​വീ​ട്ടി​ൽ, മോ​ളി തോ​മ​സ് വ​ള്ളി​യാം​ത​ട​ത്തി​ൽ, ജെ​യ്സ​ൺ മ​ഠ​ത്തി​ൽ അ​ജീ​ഷ് കു​ഞ്ഞി​രാ​മ​ൻ പ്ര​സം​ഗി​ച്ചു.