കോ​വി​ഡ് മാ​ന​ദ​ണ്ഡം തെ​റ്റി​ച്ച​തി​ന് നേ​താ​ക്ക​ള്‍​ക്കെ​തി​രേ കേ​സ്
Tuesday, October 12, 2021 1:15 AM IST
നീ​ലേ​ശ്വ​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം നീ​ലേ​ശ്വ​ര​ത്തു​നി​ന്നും കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്കു ന​ട​ത്തി​യ പ​ദ​യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ തെ​റ്റി​ച്ച​തി​ന് ജാ​ഥ ന​യി​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​മ്പി​ല്‍ എം​എ​ല്‍​എ ഉ​ള്‍​പ്പെ​ടെ ക​ണ്ടാ​ല​റി​യാ​വു​ന്ന 500 പേ​ര്‍​ക്കെ​തി​രേ നീ​ലേ​ശ്വ​രം പോ​ലീ​സ് കേ​സെ​ടു​ത്തു.
ഷാ​ഫി പ​റ​മ്പി​ലി​ന് പു​റ​മേ ജാ​ഥ​യി​ല്‍ പ​ങ്കെ​ടു​ത്ത സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന്‍, റി​ജി​ല്‍ മാ​ക്കു​റ്റി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​മോ​ന്‍ ജോ​സ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ് കു​മാ​ര്‍, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍, കെ​പി​സി​സി സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ന്‍ പെ​രി​യ, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ വി​നോ​ദ്കു​മാ​ര്‍ പ​ള്ള​യി​ല്‍​വീ​ട്, മാ​മു​നി വി​ജ​യ​ന്‍, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഇ. ​ഷ​ജീ​ര്‍, പി. ​ബി​ന്ദു തു​ട​ങ്ങി​യ​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സ്.
നി​യ​മ​വി​രു​ദ്ധ​മാ​യി സം​ഘം ചേ​ര​ല്‍, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും മാ​സ്‌​ക് ധ​രി​ക്കാ​തെ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ക്ക​ല്‍, ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്ക​ല്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണ് പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. നേ​താ​ക്ക​ളു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ മാ​സ്‌​ക് ധ​രി​ക്കാ​തെ​യാ​ണ് വ​ര്‍​ഗീ​യ​ത​യ്‌​ക്കെ​തി​രാ​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​ച​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യ ജാ​ഥ​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.