പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നിൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ കൗ​ണ്ട​റി​നോ​ട് അ​യി​ത്തം
Tuesday, September 28, 2021 12:49 AM IST
പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വീ​ണ്ടും ടി​ക്ക​റ്റ് എ​ക്സാ​മി​ന​ർ​മാ​രെ സ്ഥ​ലംമാ​റ്റി റെ​യി​ൽ​വേ. ഇ​ൻ​ഫ​ർ​മേ​ഷ​ൻ കൗ​ണ്ട​ർ ഇ​ല്ലാ​താ​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യാ​ണ് ന​ട​പ​ടി​യെ​ന്ന് യാ​ത്ര​ക്കാ​ർ. ര​ണ്ട് മാ​സ​ം മു​ന്പാണ് ര​ണ്ട് ജീ​വ​ന​ക്കാ​രെ സ്ഥ​ലം മാ​റ്റി​യ​ത്. ഈ ​വി​വ​രം വാ​ർ​ത്ത​യാ​യ​തി​നെ തു​ട​ർ​ന്ന് സ്ഥ​ലം എം​പി, എം​എ​ൽ​എ​മാ​ർ അ​ട​ക്കം റെ​യി​ൽ​വേ അ​ധി​കൃ​ത​രെ പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​രു​ന്നു. ഇ​തൊ​ന്നും ഗൗ​നി​ക്കാ​തെ​യാ​ണ് ഇ​പ്പോ​ൾ നി​ല​വി​ലു​ള്ള ര​ണ്ട് ജീ​വ​ന​ക്കാ​രെ കൂ​ടി പ​യ്യ​ന്നൂ​രി​ൽ നി​ന്ന് സ്ഥ​ലം മാ​റ്റി​യ​ത്. സ്ഥ​ലം മാ​റ്റം ന​ൽ​കി​യി​രു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് പ​ക​ര​ക്കാ​രെ ഇ​വി​ടെ ഇ​തു​വ​രെ നി​യ​മി​ച്ചി​ട്ടു​മി​ല്ല.
ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​ഫ​ർ​മേ​ഷ​ൻ കൗ​ണ്ട​റാ​യി​രു​ന്നു പ​യ്യ​ന്നൂ​രി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തി​ന്‍റെ സേ​വ​നം പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി ആ​ദ്യം വെ​ട്ടി​ച്ചു​രു​ക്കി. പി​ന്നീ​ട് ഇ​ൻ​ഫ​ർ​മേ​ഷ​ൻ കൗ​ണ്ട​റി​ൽ ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി. പ​രാ​തി​ക​ളു​യ​ർ​ന്ന​പ്പോ​ൾ രാ​ത്രി സ​മ​യ​ത്ത് ടി​ക്ക​റ്റ് കൗ​ണ്ട​റി​ലെ ഒ​രാ​ളെ ത​ത്കാ​ലം ഇ​തി​ന് നി​യോ​ഗി​ച്ചു.ഇ​തു കാ​ര​ണം ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ളി​ൽ തി​ര​ക്ക് കൂ​ടു​ക​യും ജീ​വ​ന​ക്കാ​ർ​ക്കും, യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മേ​റു​ന്ന സ്ഥി​തി​യു​മാ​യി. ഇ​തു​കാ​ര​ണം മു​ൻ​കൂ​ർ റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​റി​ലെ​യും സാ​ധാ​ര​ണ ടി​ക്ക​റ്റ് കൗ​ണ്ട​റി​ലെ​യും ജീ​വ​ന​ക്കാ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ കൗ​ണ്ട​റി​ലും ജോ​ലി ചെ​യ്യേ​ണ്ടിവ​രു​ന്നു.
ട്രെ​യി​നു​ക​ൾ സാ​ധാ​ര​ണ ടി​ക്ക​റ്റി​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന പൂ​ർ​വ​സ്ഥി​തി​യി​ലേ​ക്കെ​ത്തി​യി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ കൗ​ണ്ട​റി​ൽ ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​താ​വു​ന്ന സ്ഥി​തി​യു​ണ്ടാ​കും. ജീ​വ​ന​കാ​രു​ടെ ഇ​ല്ലാ​യ്മ പ​റ​ഞ്ഞ് കൗ​ണ്ട​ർ ഇ​ല്ലാ​താ​ക്കു​വാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഇ​തെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ ആ​രോ​പി​ക്കു​ന്ന​ത്.