വോ​ള​ണ്ടി​യേ​ഴ്സ് തെ​ര​ഞ്ഞെ​ടു​പ്പ്
Sunday, September 26, 2021 10:26 PM IST
കാ​സ​ർ​ഗോ​ഡ്: അ​ഗ്നി​ശ​മ​ന​ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ​രി​ശീ​ല​നം ന​ൽ​കി അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി സേ​വ​ന​സ​ന്ന​ദ്ധ​രാ​യ യു​വ​തീ യു​വാ​ക്ക​ളി​ൽ​നി​ന്നും അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.
താ​ത്പ​ര്യ​മു​ള്ള​വ​ർ cds.frs.ker ala.gov.in ൽ ​പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ​ക്ക് അ​ത​ത് പ​രി​ധി​യി​ലെ അ​ഗ്നി​ശ​മ​ന​ര​ക്ഷാ നി​ല​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ൺ: കാ​സ​ർ​ഗോ​ഡ്-049944 230101, കാ​ഞ്ഞ​ങ്ങാ​ട്-0467 2202101, തൃ​ക്ക​രി​പ്പൂ​ർ-0467 2210201, ഉ​പ്പ​ള-04998 241101, കു​റ്റി​ക്കോ​ൽ- 04994 206100.

സീ​റ്റൊ​ഴി​വ്
കു​മ്പ​ള: ഐ​എ​ച്ച്ആ​ർ​ഡി അ​പ്ലൈ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന ബി​എ ഇം​ഗ്ലീ​ഷ് വി​ത്ത് ജേ​ർ​ണ​ലി​സം, എം​കോം ഫി​നാ​ൻ​സ് എ​ന്നീ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ​ഫോം കോ​ള​ജ് ഓ​ഫീ​സി​ൽ ല​ഭ്യ​മാ​ണ്. ഫോ​ൺ:04998-215615, 8547005058.