നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യു​ടെ ക​ല്യാ​ണ​മ​ണ്ഡ​പ​വും ച​രി​ത്ര​മാ​കു​ന്നു
Sunday, September 26, 2021 10:25 PM IST
നീ​ലേ​ശ്വ​രം: ബ​സ് സ്റ്റാ​ന്‍​ഡി​ന് പി​ന്നാ​ലെ നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യു​ടെ ക​ല്യാ​ണ​മ​ണ്ഡ​പ​വും ച​രി​ത്ര​മാ​കു​ന്നു. ദേ​ശീ​യ​പാ​ത​യോ​ര​ത്ത് മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ല്‍ നി​ര്‍​മി​ച്ച ക​ല്യാ​ണ​മ​ണ്ഡ​പ​വും ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സും അ​ട​ങ്ങി​യ കെ​ട്ടി​ടം ദേ​ശീ​യ​പാ​താ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പൊ​ളി​ച്ചു​മാ​റ്റു​ന്ന​ത്.

40 വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ല്‍ ക​ല്യാ​ണ​മൊ​ന്നും ന​ട​ന്ന​താ​യി ആ​രും ഓ​ര്‍​ക്കു​ന്നി​ല്ലെ​ങ്കി​ലും ദീ​ര്‍​ഘ​കാ​ലം ഒ​ട്ടേ​റെ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍​ക്കും ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍​ക്കും വേ​ദി​യാ​കാ​ന്‍ സാ​ധി​ച്ചി​രു​ന്നു. സാ​മൂ​ഹ്യ, സാം​സ്‌​കാ​രി​ക, രാ​ഷ്ട്രീ​യ​മേ​ഖ​ല​ക​ളി​ലെ പ്ര​ശ​സ്ത​രാ​യ പ​ല​രു​ടേ​യും വാ​ക്കു​ക​ള്‍​ക്ക് സാ​ക്ഷി​യാ​കാ​ന്‍ ഈ ​കെ​ട്ടി​ട​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

നീ​ലേ​ശ്വ​രം പ​ഞ്ചാ​യ​ത്താ​യി​രു​ന്ന കാ​ല​ത്ത് 1976 ന​വം​ബ​ര്‍ ഒ​ന്നി​ന് അ​ന്ന​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി എ​ന്‍.​കെ. ബാ​ല​കൃ​ഷ്ണ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് കെ​ട്ടി​ട​ത്തി​നു ത​റ​ക്ക​ല്ലി​ട്ട​ത്. 1979 ഒ​ക്ടോ​ബ​ര്‍ 20 ന് ​സം​സ്ഥാ​ന പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​റാ​യി​രു​ന്ന ഇ.​എം. സു​ബ്ബ​രാ​യ​നാ​ണ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ല്‍ 12 ക​ട​മു​റി​ക​ളും മു​ക​ളി​ല​ത്തെ നി​ല​യി​ല്‍ ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​നാ​യു​ള്ള ഹാ​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

എ​ന്നാ​ല്‍ ക​ല്യാ​ണ​ങ്ങ​ള്‍ ക്ഷേ​ത്ര​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും മാ​ത്രം ഒ​തു​ങ്ങി​യി​രു​ന്ന ആ​ദ്യ​കാ​ല​ത്ത് പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ന് ആ​വ​ശ്യ​ക്കാ​രു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് സാ​ഹ​ച​ര്യ​ങ്ങ​ള്‍ മാ​റി​യ​പ്പോ​ഴേ​ക്കും മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളു​ള്ള നി​ര​വ​ധി ക​ല്യാ​ണ​മ​ണ്ഡ​പ​ങ്ങ​ള്‍ നീ​ലേ​ശ്വ​ര​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​യ​രു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ ജ​ന്മോ​ദ്ദേ​ശ്യം സ​ഫ​ല​മാ​കാ​തി​രു​ന്ന​ത്. വി​പു​ല​മാ​യ രീ​തി​യി​ല്‍ ഭ​ക്ഷ​ണ​മൊ​രു​ക്കു​ന്ന​തി​നോ സ​ദ്യ​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ നീ​ക്കം​ചെ​യ്യു​ന്ന​തി​നോ ഉ​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ പോ​ലും കെ​ട്ടി​ട​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​തു​മി​ല്ല.
ന​ഗ​രം വി​ക​സി​ച്ച​തോ​ടെ യോ​ഗ​ങ്ങ​ള്‍​ക്കും സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍​ക്കും ഇ​ഷ്ടം​പോ​ലെ വേ​റെ​യും വേ​ദി​ക​ളു​ണ്ടാ​യി.

ഇ​തോ​ടെ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു കി​ട​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്ക് 20 വ​ര്‍​ഷം മു​മ്പ് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഏ​താ​നും സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളെ പ​റി​ച്ചു​ന​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഇ​വ​യും കാ​ല​ക്ര​മ​ത്തി​ല്‍ ഇ​വി​ടെ​നി​ന്നും മാ​റി​യ​തോ​ടെ ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​മാ​യി കെ​ട്ടി​ടം സ്വാ​ഭാ​വി​ക​മ​ര​ണം കാ​ത്തു​കി​ട​ക്കു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ല്‍ ദേ​ശീ​യ​പാ​താ വി​ക​സ​നം അ​തി​നൊ​രു നി​മി​ത്ത​മാ​വു​ക​യും ചെ​യ്തു.