ന​വീ​ക​രി​ച്ച പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ കെ​ട്ടി​ട​ങ്ങ​ളും ശി​ശു​സൗ​ഹൃ​ദ മു​റി​ക​ളും തു​റ​ന്നു
Sunday, September 26, 2021 1:48 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ്, ചീ​മേ​നി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ ന​വീ​ക​രി​ച്ച കെ​ട്ടി​ട​ങ്ങ​ളും കാ​സ​ര്‍​ഗോ​ഡ് ഡി​വൈ​എ​സ്പി ഓ​ഫീ​സ്, ബ​ദി​യ​ടു​ക്ക, വി​ദ്യാ​ന​ഗ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ സ​ന്ദ​ര്‍​ശ​ക മു​റി​ക​ളും ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​മ്പ​ള, വി​ദ്യാ​ന​ഗ​ര്‍, അ​മ്പ​ല​ത്ത​റ, ബേ​ഡ​കം, ബേ​ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച ശി​ശു​സൗ​ഹൃ​ദ ഇ​ട​ങ്ങ​ളും തു​റ​ന്നു.
വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി മു​തി​ര്‍​ന്ന​വ​ര്‍​ക്കൊ​പ്പം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന കു​ട്ടി​ക​ള്‍​ക്ക് ഭ​യ​ര​ഹി​ത​രാ​യി സ​മ​യം ചെ​ല​വ​ഴി​ക്കാ​നും ടി​വി കാ​ണാ​നും പു​സ്ത​ക​ങ്ങ​ള്‍ വാ​യി​ക്കാ​നും ചി​ത്രം വ​ര​യ്ക്കാ​നു​മൊ​ക്കെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് ശി​ശു​സൗ​ഹൃ​ദ ഇ​ട​ങ്ങ​ളി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മാ​യാ​വി​യും ഛോട്ടാ ​ഭീ​മും ഡോ​റ​യും മി​ക്കി മൗ​സും ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്‍​ട്ടൂ​ണ്‍ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും ക​ളി​ക്കോ​പ്പു​ക​ളും ഇ​വി​ട​ങ്ങ​ളി​ല്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.
അ​മ്പ​ല​ത്ത​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ശി​ശു​സൗ​ഹൃ​ദ ഇ​ടം രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. അ​ര​വി​ന്ദ​ന്‍ അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്തം​ഗം സി.​കെ. സ​ബി​ത, എ​സ്എ​ച്ച്ഒ ര​ഞ്ജി​ത്ത് ര​വീ​ന്ദ്ര​ന്‍, എ​സ്ഐ കെ.​വി. മ​ധു​സൂ​ദ​ന​ന്‍, എ​എ​സ്ഐ ടി. ​ദി​നേ​ശ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കാ​സ​ര്‍​ഗോ​ഡ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​ഫ​ല​കം എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​ബി. രാ​ജീ​വ്, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വി.​എം. മു​നീ​ര്‍, കൗ​ണ്‍​സി​ല​ര്‍ വീ​ണ അ​രു​ണ്‍ ഷെ​ട്ടി, പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി പി.​പി. മ​ഹേ​ഷ്, പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ഇ.​വി. പ്ര​ദീ​പ​ന്‍, ഡി​വൈ​എ​സ്പി പി.​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ഇ​ന്‍​സ്പെ​ക്ട​ര്‍ പി. ​അ​ജി​ത് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ചീ​മേ​നി പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​ഫ​ല​കം എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. വ​ത്സ​ല​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കെ. ​ശ​കു​ന്ത​ള, പ​ഞ്ചാ​യ​ത്തം​ഗം കെ.​ടി. ല​ത, ഡി​വൈ​എ​സ്പി ഡോ. ​വി. ബാ​ല​കൃ​ഷ്ണ​ന്‍, ഇ​ന്‍​സ്പെ​ക്ട​ര്‍ പി. ​നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കു​മ്പ​ള ശി​ശു​സൗ​ഹൃ​ദ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ.​കെ.​എം. അ​ഷ്റ​ഫ് എം​എ​ല്‍​എ​യും ബേ​ഡ​ക​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ധ​ന്യ​യും ബേ​ക്ക​ലി​ല്‍ ഡി​വൈ​എ​സ്പി സി.​കെ. സു​നി​ല്‍ കു​മാ​റും ഉ​ദ്ഘാ​ട​നം ചെ​യ്തു.