സ​മ​ര​പ​ഥ​ങ്ങ​ളി​ലെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​യ്ക്ക് വീ​ട് നി​ര്‍​മി​ച്ചു​ന​ല്‍​കി എ​സ്എ​ഫ്‌​ഐ
Sunday, September 26, 2021 1:48 AM IST
രാ​ജ​പു​രം: സ​മ​ര​പ​ഥ​ങ്ങ​ളി​ലും പ്ര​വ​ര്‍​ത്ത​ന​മ​ണ്ഡ​ല​ങ്ങ​ളി​ലും തി​ള​ങ്ങി​നി​ല്‍​ക്കു​ന്ന സ​ഹ​പ്ര​വ​ര്‍​ത്ത​ക​യ്ക്ക് സ്വ​ന്ത​മാ​യി അ​ട​ച്ചു​റ​പ്പു​ള്ള വീ​ടു​പോ​ലും ഇ​ല്ലെ​ന്ന​റി​ഞ്ഞ​പ്പോ​ള്‍ സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ത​ന്നെ നി​ര്‍​മി​ച്ചു​ന​ല്‍​കി എ​സ്എ​ഫ്‌​ഐ​യു​ടെ മാ​തൃ​ക. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും, എ​സ്എ​ഫ്‌​ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും ബാ​ല​സം​ഘം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ കോ​ടോ​ത്തെ കെ.​വി. ശി​ല്പ​യ്ക്കാ​ണ് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ സ്‌​നേ​ഹ​വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കി​യ​ത്. മ​ഴ​യി​ല്‍ ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന വീ​ട്ടി​ല്‍ അ​മ്മ​യ്ക്കും അ​മ്മൂ​മ്മ​യ്ക്കും അ​നു​ജ​നു​മൊ​പ്പ​മാ​ണ് ശി​ല്പ താ​മ​സി​ക്കു​ന്ന​ത്. വീ​ട്ടി​ല്‍ പ​ശു​വി​നെ​യും ആ​ടി​നെ​യും വ​ള​ര്‍​ത്തി കി​ട്ടു​ന്ന​താ​ണ് പ്ര​ധാ​ന വ​രു​മാ​നം. പ​രി​മി​തി​ക​ള്‍​ക്കി​ട​യി​ലും എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യാ​ണ് ശി​ല്പ വി​ജ​യി​ച്ച​ത്. നി​ല​വി​ല്‍ കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജി​ല്‍ ര​ണ്ടാം​വ​ര്‍​ഷ എം​എ ഇ​ക്ക​ണോ​മി​ക്‌​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്.
എ​സ്എ​ഫ്‌​ഐ സു​വ​ര്‍​ണ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യാ​ണ് സ​ഹ​പ്ര​വ​ര്‍​ത്ത​ക​യ്ക്കു വേ​ണ്ടി​ത്ത​ന്നെ സ്‌​നേ​ഹ​വീ​ട് നി​ര്‍​മി​ക്കാ​ന്‍ ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​ത്. നി​ല​വി​ലു​ള്ള വീ​ടി​ന്‍റെ സ്ഥാ​ന​ത്ത് പു​തി​യ​ത് പ​ണി​യാ​ന്‍ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളു​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് സ​മീ​പ​വാ​സി​യാ​യ പ്ര​ദീ​പ് കോ​ടോ​ത്ത് സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ 12 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് 13 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് വീ​ട് നി​ര്‍​മി​ച്ച​ത്. ത​റ​ക്ക​ല്ലി​ട്ട് കേ​വ​ലം 110 ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ വീ​ടൊ​രു​ങ്ങി. നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള ചെ​ല​വ് വ​ഹി​ക്കാ​നും പ്ര​വൃ​ത്തി​ക​ള്‍ നി​ര്‍​വ​ഹി​ക്കാ​നും പ​ഴ​യ​കാ​ല എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ന്നി​ട്ടി​റ​ങ്ങി. വീ​ട്ടി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ല്‍​കി.
പു​തി​യ വീ​ടി​ന്‍റെ താ​ക്കോ​ല്‍ കൈ​മാ​റ്റം സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ഓ​ണ്‍​ലൈ​നി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ബാ​ല​കൃ​ഷ്ണ​ന്‍ ശി​ല്പ​യ്ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും വീ​ടി​ന്‍റെ താ​ക്കോ​ല്‍ കൈ​മാ​റി. വീ​ട് നി​ര്‍​മാ​ണ​ത്തി​നാ​യി സ്ഥ​ലം വി​ട്ടു​ന​ല്‍​കി​യ പ്ര​ദീ​പ് കോ​ടോ​ത്തി​നു​ള്ള സ്‌​നേ​ഹോ​പ​ഹാ​രം അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ന്‍ വേ​ണു​രാ​ജ് കോ​ടോ​ത്തി​ന് എ​സ്എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. സ​ച്ചി​ന്‍​ദേ​വ് എം​എ​ല്‍​എ കൈ​മാ​റി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​അ​ഭി​രാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​എ. വി​നീ​ഷ്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ.​പി. അ​ന്‍​വീ​ര്‍, ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ല്‍​ബി​ന്‍ മാ​ത്യു, സാ​ബു ഏ​ബ്ര​ഹാം, എം.​വി. കൃ​ഷ്ണ​ന്‍, കെ.​വി. കേ​ളു, സു​രേ​ഷ് വ​യ​മ്പി​ല്‍, സി. ​റി​ഷി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.