യാ​ത്രാ​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​രം കാ​ണു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി
Saturday, September 25, 2021 1:18 AM IST
മാ​ലോം: മ​ല​യോ​ര മേ​ഖ​ല​യി​ലെ യാ​ത്രാ​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​രം കാ​ണു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പ്. മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ കെ​എ​സ്ആ​ർ​ടി​സി വെ​ട്ടി​ച്ചു​രി​ക്കി​യ​തു​മൂ​ലം മ​ല​യോ​ര ജ​ന​ത അ​നു​ഭ​വി​ക്കു​ന്ന യാ​ത്രാ​ക്ലേ​ശ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി മാ​ലോം ആ​സ്ഥാ​ന​മാ​യു​ള്ള ഉ​ത്ത​ര​മ​ല​ബാ​ർ മ​ല​യോ​ര പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വ​കു​പ്പ് മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.
മ​ല​യോ​ര ഹൈ​വേ അ​ട​ക്ക​മു​ള്ള മ​ല​യോ​ര മേ​ഖ​ല​യി​ലെ റൂ​ട്ടു​ക​ളി​ൽ നി​ർ​ത്ത​ലാ​ക്ക​പ്പെ​ട്ട സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ ഉ​ട​ൻ കൈ​ക്കൊ​ള്ളു​മെ​ന്ന് കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ അ​ധി​കൃ​ത​ർ ഉ​റ​പ്പ് ന​ൽ​കി​യ​താ​യി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.