റേ​ഷ​ൻ​ക​ട മാ​റ്റം: ക​ള​ക്ട​ർ ഇ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും
Saturday, September 25, 2021 1:18 AM IST
തൃ​ക്ക​രി​പ്പൂ​ർ: തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളാ​പ്പി​ലെ പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന 73-ാം ന​മ്പ​ർ റേ​ഷ​ൻ ക​ട വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​യി​ല​ക്കാ​ട്ടി​ലേ​ക്ക് മാ​റ്റി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വി​ഷ​യ​ത്തി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ജി​ല്ലാ ക​ള​ക്ട​ർ സ്വാ​ഗ​ത് ഭ​ണ്ഡാ​രി സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും. എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ക​ള​ക്ട​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ള​ക്ട​റു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ളെ രാ​വി​ലെ 11 ന് ​ചേം​ബ​റി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ തീ​രു​മാ​നി​ക്കും.