ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന് സ്വീ​ക​ര​ണം ന​ല്‍​കി
Saturday, September 25, 2021 1:17 AM IST
രാ​ജ​പു​രം: ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ലി​ന് ക​ള്ളാ​ര്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. ക​ള്ളാ​ര്‍ അ​നു​ഗ്ര​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി ചാ​രാ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കി​സാ​ന്‍ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​കു​ഞ്ഞ​മ്പു നാ​യ​ര്‍, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​വി. സു​രേ​ഷ്, സാ​ജി​ദ് മൗ​വ​ല്‍, ബ​ളാ​ല്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ക​രു​ണാ​ക​ര​ന്‍ നാ​യ​ര്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ന്‍, സ​ജി പ്ലാ​ച്ചേ​രി, ബി. ​അ​ബ്ദു​ള്ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കേ​ര​ള പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ടി.​കെ. നാ​രാ​യ​ണ​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.