കാ​ട്ടാ​ന ച​രി​ഞ്ഞ​ത് ശ്വാ​സ​നാ​ള​ത്തി​ൽ കൊ​മ്പ്‌ തു​ള​ച്ചു​ക​യ​റി​യ മു​റി​വ് മൂ​ലം
Friday, September 24, 2021 1:13 AM IST
കേ​ള​കം: ചീ​ങ്ക​ണ്ണി​പ്പു​ഴ​യി​ൽ കാ​ട്ടാ​ന ച​രി​ഞ്ഞ​ത് ശ്വാ​സ​നാ​ള​ത്തി​ൽ കൊ​മ്പ് തു​ള​ച്ചു​ക​യ​റി‌​യു​ണ്ട‌ാ‌​യ മു​റി​വ് മൂ​ല​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. കാ​ട്ടാ​ന​ക​ൾ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ശ്വാ​സ​നാ​ള​ത്തി​ൽ കൊ​മ്പ്‌ തു​ള​ച്ചു​ക​യ​റി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.
ക​ര​ളി​ലും കൊ​മ്പ് തു​ള​ച്ചു​ക​യ​റി​യി​രു​ന്നു. 30വ​യ​സ് തോ​ന്നി​ക്കു​ന്ന കാ​ട്ടാ​ന​യ്ക്ക് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ലാ​ണ് മു​റി​വു​ക​ളേ​റ്റി​രി​ക്കു​ന്ന​ത്. വ​ള​യ​ഞ്ചാ​ൽ വ​ന്യ​ജീ​വി സ​ങ്കേ​തം ഓ​ഫീ​സ് പ​രി​സ​ര​ത്ത് വ​യ​നാ​ട് അ​സി​. ഫോ​റ​സ്റ്റ് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ അ​ജേ​ഷ് മോ​ഹ​ൻ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​ത്.